'മതസൗഹാർദത്തിന് എതിര് നിൽക്കുന്നവരെ ജയിലിലടക്കണം'; സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്കെതിരെ മന്ത്രി

Published : Dec 27, 2023, 04:36 PM IST
'മതസൗഹാർദത്തിന് എതിര് നിൽക്കുന്നവരെ ജയിലിലടക്കണം'; സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്കെതിരെ മന്ത്രി

Synopsis

മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവന തുടർന്നാൽ നടപടിയെടുക്കുമെന്നും ഏതു വിഭാഗങ്ങൾ ഇത് ചെയ്താലും നടപടി എടുക്കുമെന്നും മന്ത്രി വിശദമാക്കി.   

തിരുവനന്തപുരം: സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്കെതിരെ മന്ത്രി വി. അബ്ദുറഹ്മാൻ. ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കണം എന്ന് പറയാൻ അയാൾക്ക് എന്തവകാശം എന്ന് മന്ത്രി ചോദിച്ചു. മതസൗഹാർദ്ദത്തിന് എതിര് നിൽക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്നും ന്യൂനപക്ഷ മന്ത്രി എന്ന നിലയിൽ തനിക്ക് അതാണ് അഭിപ്രായമെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. അബ്ദുൽ ഹമീദ് ഫൈസിയുടെ പ്രസ്താവന തെറ്റാണ്. ഇതിനുമുമ്പും ഫൈസി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവന തുടർന്നാൽ നടപടിയെടുക്കുമെന്നും ഏതു വിഭാഗങ്ങൾ ഇത് ചെയ്താലും നടപടി എടുക്കുമെന്നും മന്ത്രി വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി