അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ; സംസ്കാരം നാളെ

Published : May 20, 2024, 03:50 PM IST
അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ; സംസ്കാരം നാളെ

Synopsis

സംസ്കാരത്തിന് മുന്നോടിയായുള്ള നാല് ഘട്ട ശുശ്രൂഷ ചടങ്ങുകൾ പൂർത്തിയായി.

പത്തനംതിട്ട: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ പൊതുദർശനം തിരുവല്ലയിലെ സഭ ആസ്ഥാനത്ത് തുടരുകയാണ്. സംസ്കാരത്തിന് മുന്നോടിയായുള്ള നാല് ഘട്ട ശുശ്രൂഷ ചടങ്ങുകൾ പൂർത്തിയായി. രാവിലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നത്. 

മന്ത്രി സജി ചെറിയാൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന് വേണ്ടി കേണൽ ബിന്നി, എംപിമാരായ കെ സി വേണുഗോപാൽ, ആന്റോ ആന്റണി, എ എം ആരിഫ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാർ, ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി വൈസ് പ്രസിഡന്റ് ബി കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു. 

നാളെ രാവിലെ 9 മണി വരെയാണ് തിരുവല്ലയിൽ പൊതുദർശനം. നാളെ രാവിലെ 11 മണിക്ക് സെന്റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് സംസ്കാരം. അമേരിക്കയിൽ വെച്ചുണ്ടായ അപകടത്തിൽ ആണ് അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത മരിച്ചത്. ഇന്നലെ കൊച്ചിയിൽ നിന്ന് വിലാപയാത്രയയാണ് തിരുവല്ലയിലേക്ക് മൃതദേഹം എത്തിച്ചത്.

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി; മാർ അത്തനേഷ്യസ് യോഹാൻ വിടവാങ്ങി

PREV
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും