
കോഴിക്കോട്: കെ റെയിലിൽ (K Rail) അടുത്ത ഘട്ടം സമരത്തിലേക്ക് യു ഡി എഫ് (UDF) കടക്കുകയാണെന്ന് മുസ്ലീം ലീഗ് (Muslim League) നേതാവ് പി കെ കുഞ്ഞാലിക്കുട്ടി (P K Kunhalikkutty). ഇന്ന് പ്രതിപക്ഷനേതാവുമായി ആലോചിച്ച് രണ്ടാം ഘട്ട സമരം പ്രഖ്യാപിക്കും. യുഡിഎഫിൽ ഇക്കാര്യത്തിൽ അവ്യക്തയില്ല, അഭിപ്രായ വ്യത്യാസവുമില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിനാണ് സിൽവർ ലൈനിൽ കാഴ്ചപ്പാടില്ലാത്തത്. മുസ്ലിം ലീഗിനെതിരായ സിപിഎം വിമർശനം വഖഫ് സമ്മേളനം വിജയിച്ചതിന് തെളിവാണ്. വഖഫ് സമ്മേളനത്തിന്റെ വിജയമാണ് നിരന്തര വിമർശനം. ഇത് വഖഫിൽ ലീഗ് പറഞ്ഞത് ശരിയാണെന്നാണ് വ്യക്താക്കുന്നത്. തുടർച്ചയായ ഗുണ്ടാ ആക്രമണങ്ങളിൽ സർവകക്ഷി യോഗം വിളിക്കണം. സിൽവർ ലൈൻ സംബന്ധിച്ച് മുസ്ലീം ലീഗിലും അഭിപ്രായ വ്യത്യാസമില്ല.
സമസ്ത (Samastha) അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധഭീഷണിയിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണം. മുസ്ലീം ലീഗിനെ പ്രതിക്കൂട്ടിൽ നിർത്താമെന്നത് വ്യാമോഹമാണ്. ജിഫ്രി തങ്ങളുമായി പാർട്ടിക്കുള്ളത് അടുത്ത ബന്ധമാണ്. സമസ്തയെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന് ആരും കരുതേണ്ട എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam