റെയില്‍വേ സ്റ്റേഷനുകളും ക്ഷേത്രങ്ങളും തകര്‍ക്കുമെന്ന് ഭീഷണി കത്ത്

Published : Sep 15, 2019, 10:23 PM IST
റെയില്‍വേ സ്റ്റേഷനുകളും ക്ഷേത്രങ്ങളും തകര്‍ക്കുമെന്ന് ഭീഷണി കത്ത്

Synopsis

 ഹരിയാനയിലെ റോത്തക്ക് പൊലീസിനാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു

ദില്ലി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും റെയില്‍വേ സ്റ്റേഷനുകളും തകര്‍ക്കുമെന്ന് ജെയ്ഷെ മുഹമ്മദിന്‍റെ പേരില്‍ ഭീഷണി കത്ത്. തമിഴ്നാട്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ,ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലും റോത്തക്ക്, റെവാരി, ഹിസാർ, മുംബൈ, ബംഗളൂരു, ചെന്നൈ, ജയ്പൂർ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലും ആക്രമണം നടത്തുമെന്നാണ് ഭീഷണി.

ഹരിയാനയിലെ റോത്തക്ക് പൊലീസിനാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. കത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കും റെയില്‍വേ പൊലീസിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം