
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞ അഭിപ്രായങ്ങളുടെ പേരിൽ എൻകെ പ്രേമചന്ദ്രൻ എംപിക്ക് ഫോണിൽ ഭീഷണിയും അസഭ്യവും. 'വിഭജന ഭീതിദിനം വിദ്വേഷം വളർത്തുമോ?' എന്ന തലക്കെട്ടിൽ ഇന്നലെ നടന്ന ന്യൂസ് അവർ ചർച്ചയിൽ എൻ കെ പ്രേമചന്ദ്രൻ പങ്കെടുത്തിരുന്നു.
ഈ ചർച്ചയിലെ അഭിപ്രായ പ്രകടനങ്ങൾക്ക് പിന്നാലെയാണ് കൊല്ലം എംപിയുടെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ എത്തിയത്. രഞ്ജിത്ത് ത്രിപുര എന്നയാളുടെ നമ്പറിൽ നിന്നാണ് ഭീഷണിയെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന് പരാതി നൽകി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam