മുഖ്യമന്ത്രിക്ക് ഫോണിൽ വധഭീഷണി, പ്രതി പിടിയിൽ; ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി മുഴക്കിയ പ്രതിയും പിടിയിൽ

By Web TeamFirst Published Aug 10, 2021, 5:17 PM IST
Highlights

എറണാകുളത്തേക്കുളള ബസിൽ ഇയാളുണ്ടെന്ന് കോട്ടയത്തുളള പൊലീസ് സംഘം അറിയിച്ചതിന്നെത്തുടർന്ന് ഹിൽ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം: കേരളാ  മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തയാളെ തൃപ്പൂണിത്തുറയിൽ പിടികൂടി. കോട്ടയം സ്വദേശി അനിലാണ് അറസ്റ്റിലായത്. എറണാകുളത്തേക്കുളള ബസിൽ ഇയാളുണ്ടെന്ന് കോട്ടയത്തുളള പൊലീസ് സംഘം അറിയിച്ചതിന്നെത്തുടർന്ന് ഹിൽ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈക്കത്തുനിന്നുളള പൊലീസ് എത്തി ഇയാളുടെ പ്രാഥമിക മൊഴിയെടുത്തു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും  വിശദമായ പരിശോധന നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.

അതേ സമയം ക്ലിഫ് ഹൗസിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയാള്‍ സേലത്ത് പിടിയിലായി. ബംഗല്ലൂരിൽ താമസിക്കുന്ന പ്രേംരാജ് നായരാണ് സേലത്ത് പിടിയിലായത്. മൂന്നു ദിവസം മുമ്പാണ് ക്ലിഫ് ഹൗസിൽ വിളിച്ച് ഭീഷണിമുഴക്കിയത്. തമിഴ്നാട് പൊലീസിൻറെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!