സിഐടിയു തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം, മൂന്ന് പ്രതികളും പിടിയിൽ

By Web TeamFirst Published Apr 15, 2022, 2:14 PM IST
Highlights

പരസ്യ മദ്യപാനം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. വടിവാള്‍ കൊണ്ട് സുൽഫിക്കറിന്റെ മുഖത്താണ് സംഘം വെട്ടിയത്.

കൊല്ലം : വര്‍ക്കലയില്‍ സിഐടിയു (CITU) തൊഴിലാളിയായ സുൽഫിക്കറിനെ വെട്ടിപ്പിരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതികള്‍ പിടിയില്‍. ചെമ്മരുതി സ്വദേശികളായ ഹമീദ്, ദേവൻ, ആഷിഖ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുല്‍ഫീക്കറിനെ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരസ്യ മദ്യപാനം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

വടിവാള്‍ കൊണ്ട് സുൽഫിക്കറിന്റെ മുഖത്താണ് സംഘം വെട്ടിയത്. ഏറെ കാലമായി പ്രദേശത്ത് പരസ്യ മദ്യപാനവും ലഹരി ഉപയോഗവും വർധിച്ചിരുന്നു. ഇതോടെ സുൽഫിക്കറിന്റെ നേതൃത്വത്തിൽ നാട്ടുകാർ പരസ്യമദ്യപാനം ചോദ്യം ചെയ്തു. സുൽഫിക്കറിനോട്  പ്രതികള്‍ക്ക് ഇതിന്റെ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് വെട്ടിയത്.  സ്ഥലത്ത് ലഹരി ഉപയോഗം വ്യാപകമാണെന്നും നാട്ടുകാരും ആരോപിച്ചു. 

ആലപ്പുഴയിൽ മൊബൈൽ സർവീസ് സെന്ററിൽ മോഷണം; സിസിടിവിയിൽ കടുങ്ങി പ്രതികൾ

ആലപ്പുഴ: ടൗണിലുള്ള മൊബൈൽ സർവീസ് സെന്ററിൽ നിന്നും 15 മൊബൈൽ ഫോണുകൾ മോഷണംപോയി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കരളകം നടക്കാവിൽ എ. മജീദിന്റെ കല്ലുപാലത്തിനു സമീപത്തുള്ള മൊബൈൽ സർവീസ് കടയിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ താഴ് തകർത്ത് അകത്തു കയറിയ സംഘം നന്നാക്കാൻ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ചു. 2 സ്കൂട്ടറുകളിലായി എത്തിയ നാലംഗ സംഘത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രി 12നും ഒന്നിനും ഇടയ്ക്കായിരുന്നു മോഷണം. ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതാ യാണ് പ്രാഥമിക വിലയിരുത്തൽ. കേസ് എടുത്ത ആലപ്പുഴ സൗത്ത് പൊലീസ് കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണ്. ഇതിനോടകം തന്നെ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

നിമിഷപ്രിയയുടെ മോചനം; സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി കുര്യൻ ജോസഫ് ഇടപെടും


 

click me!