20 ​ഗ്രാം എംഡിഎംഎയും 58 ​ഗ്രാം കഞ്ചാവുമായി എക്സൈസ് ഉദ്യോ​ഗസ്ഥനടക്കം 3 പേർ പിടിയിൽ; മുറിയെടുത്ത് വില്‍പന

Published : Mar 09, 2023, 04:21 PM ISTUpdated : Mar 09, 2023, 04:28 PM IST
20 ​ഗ്രാം എംഡിഎംഎയും 58 ​ഗ്രാം കഞ്ചാവുമായി എക്സൈസ് ഉദ്യോ​ഗസ്ഥനടക്കം 3 പേർ പിടിയിൽ; മുറിയെടുത്ത് വില്‍പന

Synopsis

ഇവരിൽ നിന്നും 20 ഗ്രാം എംഡിഎംഎ യും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.   

കൊല്ലം: കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിൽ, തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 20 ഗ്രാം എംഡിഎംഎ യും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 

അറസ്റ്റിലായ എക്സൈസ് ഉദ്യോ​ഗസ്ഥൻ അഖിലിന് എംഡിഎംഎ കച്ചവടമുണ്ടെന്ന് നേരത്തെ മുതൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഏറെ ദിവസം അഖിലിനെ നിരീക്ഷിച്ചതിന് ശേഷമാണ് ഇന്ന് അഞ്ചൽ പൊലീസും ഡാൻസാഫ് ടീമും ഇവർ തമ്പടിച്ചിരുന്ന ലോഡ്ജിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 20 ​ഗ്രാം എംഡിഎംഎയും 58 ​ഗ്രാം കഞ്ചാവും പിടികൂടിയത്. കിളിമാനൂർ എക്സൈസ് റേഞ്ചിലെ ഉദ്യോ​ഗസ്ഥനാണ് അഖിൽ. ഒപ്പം സുഹൃത്തുക്കളായ ഫൈസൽ, അൽസാബിത്ത് എന്നിവരും പിടിയിലായിട്ടുണ്ട്. അഞ്ചലിൽ കഴിഞ്ഞ ആറ് മാസമായി മുറിയെടുത്താണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ഇവരെ കൂടുതൽ‌ ചോദ്യം ചെയ്താൽ മാത്രമേ ഇവരുടെ സംഘത്തിലുള്ള ആളുകളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളൂ എന്ന് പൊലീസ് പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി