കടം തിരികെ നല്‍കാത്തതിന് ക്രൂരത; 60 കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, 3 പേര്‍ അറസ്റ്റില്‍

Published : Feb 09, 2022, 10:47 PM ISTUpdated : Feb 09, 2022, 10:50 PM IST
കടം തിരികെ നല്‍കാത്തതിന് ക്രൂരത; 60 കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, 3 പേര്‍ അറസ്റ്റില്‍

Synopsis

മുപ്പതിനായിരം രൂപ കടമെടുത്ത താൻ 60,000 രൂപ മടക്കി നൽകിയിട്ടും നേരിടേണ്ടിവന്നത് ക്രൂര പീഡനമാണെന്ന് നസീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: കടം കൊടുത്ത പണം തിരികെ നൽകാത്തതിന് അറുപതുകാരനെ തട്ടികൊണ്ടുപോയി കിണറ്റിൽ തലകീഴായി കെട്ടി തൂക്കിയ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. പോത്തൻകോട് (Pothencode) സ്വദേശി നസീമിനെ തട്ടികൊണ്ടുപോയ സംഘത്തിലെ സന്തോഷ്, വിഷ്ണു, ശരത് എന്നിവരാണ് പിടിയിലായത്. മുപ്പതിനായിരം രൂപ കടമെടുത്ത താൻ 60,000 രൂപ മടക്കി നൽകിയിട്ടും നേരിടേണ്ടി വന്നത് ക്രൂരപീഡനമാണെന്ന് നസീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബന്ധുവായ ഷുക്കൂറിൽ നിന്നാണ് രണ്ടു വർഷം മുമ്പ് നസീം 30,000 രൂപ പലിശയ്ക്ക് കടമെടുത്തത്. കൃത്യമായി പലിശ അടയ്ക്കുമായിരുന്നു. ചായക്കടയിലെ തൊഴിലാളിയായ നസീമിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായപ്പോള്‍ തിരിച്ചടവട് മുടങ്ങി. ഇതിനകം പലിശ സഹിതം അറുപതിനായിരത്തിലേറെ രൂപ അടച്ചതായി നസീം പറയുന്നു. ഇന്നലെ നന്നാട്ടുകാവുള്ള കടയുടെ മുന്നിൽ നിന്നപ്പോള്‍ ഗുണ്ടയായ സന്തോഷിന്‍റെ നേതൃത്വത്തിൽ രണ്ടുപേർ കത്തി കാണിച്ച് നസീമിനെ ഓട്ടോയിൽ കയറ്റി. വഴിയിൽ വച്ച് ഷുക്കൂർ കയറി. വഴി നീളെ മർദ്ദിച്ചു. 

അവശനായ നസീമിനെ ഉപേക്ഷിച്ച് അക്രമി സംഘം കടന്ന് കളഞ്ഞു. ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് മടങ്ങിയെത്തിയ നസീമിനെ വീട്ടുകാർ  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസിനെ വിവരം അറിയിച്ചു. ഇതിനിടെ കേസ് ഒത്തു തീർക്കാൻ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ടതായും ആരോപണമുണ്ട്. ബന്ധുക്കള്‍ തമ്മിലുള്ള തർക്കമാക്കി മാറ്റി കേസ് പിൻവലിക്കാൻ നസീമിനുമേല്‍ സമ്മർദ്ദമുണ്ടായി. സർക്കാർ സർവ്വീസിൽ നിന്നും ഉന്നത ഉദ്യോഗസ്ഥനായി വിമരിച്ചയാളാണ് കേസിലെ പ്രതിയായ ഷുക്കൂർ. പണം വാങ്ങി നൽകാൻ ഷുക്കൂർ സന്തോഷിന് ക്വട്ടേഷൻ നല്‍കുകയായിരുന്നു,  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്