പൊലീസെത്തിയപ്പോൾ വളര്‍ത്തുനായയെ അഴിച്ചുവിട്ടു; എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്ന് പേർ പിടിയിൽ

Published : Aug 30, 2025, 03:46 AM IST
MDMA ARREST

Synopsis

കോഴിക്കോട് 30 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. 

കോഴിക്കോട്: 30 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് മൂന്ന് പേർ അറസ്റ്റിൽ. പൊലീസ് സംഘത്തിന് നേരെ ആക്രമണകാരികളായ വേട്ടപ്പട്ടികളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ അതിസാഹസികമായാണ് പിടികൂടിയത്. അരീക്കാട് നല്ലളം സ്വദേശികളായ അബ്ദുൾ സമദ്, അബ്ദുൾ സാജിദ്, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫ നദീർ എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായ സമദും സാജിദും സഹോദരങ്ങളാണ്. കഴിഞ്ഞ വർഷം 18 കിലോ ഗ്രാം കഞ്ചാവുമായി ഇവരെ ബെംഗളൂരു പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇരുവരും രാസലഹരി ഇടപാടുകൾ സജീവമാക്കുകയായിരുന്നു. ജയിലിൽ വെച്ചാണ് സാജിദ് നദീറിനെ പരിചയപ്പെടുന്നത്. പിന്നീട് ലഹരിമരുന്ന് കച്ചവടത്തിനായാണ് നദീറിനെ സാജിദ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികം ശ്രദ്ധിക്കാത്ത സ്ഥലങ്ങളിൽ ഫ്ലാറ്റുകളും വാടക വീടുകളും എടുത്തായിരുന്നു ഇവരുടെ ഇടപാടുകൾ. നിരവധി തവണ വൻതോതിൽ എംഡിഎംഎ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ട് എത്തിച്ച് കച്ചവടം നടത്തി. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പന്തീരാങ്കാവ് പൊലീസും ഡാൻസാഫും ചേർന്ന് പ്രതികളെ പിടികൂടിയത്.

പന്തീരാങ്കാവിലെ വാടക ഫ്ലാറ്റിന് സമീപത്ത് വെച്ച് ലഹരി ഇടപാടിനിടെയാണ് മൂന്ന് പേരെയും പിടികൂടിയത്. പൊലീസ് താമസ സ്ഥലത്തെത്തിയപ്പോൾ പ്രതികൾ അപകടകാരികളായ റോട്ട് വീലർ, ജർമ്മൻ ഷെപ്പേർഡ് ഇനങ്ങളിൽപ്പെട്ട നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, അതിസാഹസികമായി ഇവരെ പൊലീസ് കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് നടപടികൾക്ക് ശേഷം രാസലഹരി സംഘത്തെ വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ