മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി രഹസ്യ വിവരം; പരിശോധനയില്‍ യുവാക്കള്‍ പിടിയില്‍

Published : Mar 09, 2025, 04:47 AM IST
 മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി രഹസ്യ വിവരം; പരിശോധനയില്‍ യുവാക്കള്‍ പിടിയില്‍

Synopsis

ഹോസ്പിറ്റല്‍ പരിസരത്ത് ആളൊഴിഞ്ഞ ഭാഗത്ത് വാഹനങ്ങള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്നു പ്രതികള്‍. സംശയം തോന്നിയ പൊലീസുകാര്‍ ഇവരെ പരിശോധിച്ചു.

കൊച്ചി: കടവന്ത്രയില്‍ എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍. എറണാകുളം സ്വദേശികളായ മന്‍സൂര്‍, ജിതിന്‍ വത്സലന്‍, മലപ്പുറം സ്വദേശിയായ സമീര്‍ എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കൈമാറ്റം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്. കടവന്ത്ര ഇന്ദിരാഗാന്ധി ഹോസ്പിറ്റലിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

ഹോസ്പിറ്റല്‍ പരിസരത്ത് ആളൊഴിഞ്ഞ ഭാഗത്ത് വാഹനങ്ങള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്നു പ്രതികള്‍. സംശയം തോന്നിയ പൊലീസുകാര്‍ ഇവരെ പരിശോധിച്ചു. പരിശോധനയില്‍ 0.65 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തിരിക്കുകയാണ്.

Read More:ലക്ഷ്യം യുവാക്കള്‍ക്കിടയിലെ വില്‍പ്പന; ചാവക്കാട് എംഡിഎംഎ യുമായി രണ്ടുപേര്‍ പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി