വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ എക്സൈസ് എത്തി; ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു, ഭാര്യ അറസ്റ്റില്‍

Published : Mar 09, 2025, 02:00 AM IST
വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ എക്സൈസ് എത്തി; ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു, ഭാര്യ അറസ്റ്റില്‍

Synopsis

രങ്കനെ പിടികൂടുന്നതിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.  

പാലക്കാട്: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ വീട്ടമ്മ പിടിയിൽ. അട്ടപ്പാടിയിലെ പൊട്ടിക്കല്‍ സ്വദേശി രാമിയെയാണ് അഗളി എക്സൈസ് പിടികൂടിയത്. അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഇവരുടെ പക്കല്‍ നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ദമ്പതികൾ  ചാരായം വാറ്റുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്.

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ രാമിയുടെ ഭർത്താവ് രങ്കൻ ഓടി രക്ഷപ്പെടുകയായിരുന്നു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറാണ് രങ്കൻ. രങ്കനെ പിടികൂടുന്നതിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More:നിന്നെ വെറുക്കേണ്ടതാണ്,പക്ഷേ ഞാൻ സ്നേഹം തിരഞ്ഞെടുക്കുന്നു;യുവാവിന്‍റെ ആത്മഹത്യാകുറിപ്പില്‍ ഭാര്യക്കെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ