ചരിത്രത്തിലാദ്യം! അമ്മത്തൊട്ടിലിൽ ഒരുദിനം മൂന്ന് കുഞ്ഞുങ്ങൾ, എല്ലാം പെൺകുട്ടികൾ

Published : Oct 02, 2025, 10:35 AM IST
mohali news team of three involved in human trafficking of infants arrested asc

Synopsis

അമ്മത്തൊട്ടിലിൽ ഒരുദിനം മൂന്ന് കുഞ്ഞുങ്ങൾ. ആലപ്പുഴയിൽ 20 ദിവസം പ്രായമായ കുഞ്ഞിനെയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് കിട്ടിയ കുട്ടികൾക്ക് രണ്ടാഴ്ച പ്രായം വരും.

തിരുവനന്തപുരം: അമ്മത്തൊട്ടിലിൻ്റെ ചരിത്രത്തിലാദ്യമായി ഒരേ ദിനം മൂന്നുകുഞ്ഞുങ്ങൾ. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയിൽ ഒരു കുഞ്ഞിനെയുമാണ് അമ്മത്തൊട്ടിലിൽ ലഭിച്ചതത്. ആദ്യമായാണ് ഒരുദിവസം മൂന്ന് കുട്ടികളെ ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു. ലഭിച്ചത് മൂന്നും പെൺകുട്ടികളെയാണെന്നതും ശ്രദ്ധേയം. ആലപ്പുഴയിൽ 20 ദിവസം പ്രായമായ കുഞ്ഞിനെയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് കിട്ടിയ കുട്ടികൾക്ക് രണ്ടാഴ്ച പ്രായം വരും. ആലപ്പുഴയിൽ എത്തിയ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെത്തിയ രണ്ടു കുട്ടികൾക്ക് അക്ഷരയെന്നും അഹിംസയെന്നും പേരിട്ടു. ഈ വർഷം ആകെ 23 കുഞ്ഞുങ്ങളെ ലഭിച്ചു. ഇതിൽ  14 പെൺകുട്ടികളും ഒൻപതു ആൺകുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ കിട്ടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13കാരന് പരിക്ക്; ആറുമാസം നിരീക്ഷണം, മകൻ്റെ ഭാവിയിൽ ആശങ്കയുണ്ടെന്ന് രക്ഷിതാക്കൾ
ഷാഫി പറമ്പിലിന് അറസ്റ്റ് വാറണ്ട്, ഉത്തരവുമായി പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, ദേശിയപാത ഉപരോധിച്ച കേസില്‍ നടപടി