മഞ്ചേരി പന്തല്ലൂരില്‍ മരണം മൂന്നായി; ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും ലഭിച്ചു

By Web TeamFirst Published Jun 24, 2021, 8:33 PM IST
Highlights

ബന്ധുവീട്ടില്‍ നിന്ന് വിരുന്നെത്തിയ കുട്ടികള്‍ക്കൊപ്പം മക്കളും പോകുന്നത് കണ്ട് അച്ഛനും കൂടെ പോയിരുന്നു. കടവിലെത്തി അച്ഛന്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ നാല് പെണ്‍കുട്ടികള്‍ വെള്ളത്തിലിറങ്ങി. 

മലപ്പുറം: മഞ്ചേരി പന്തല്ലൂർ പുഴയിൽ കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും ലഭിച്ചു. കുട്ടികള്‍ കുളിച്ച് കൊണ്ടിരുന്നതിന് ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് ഫസ്‍മിയ ഷെറിന്‍റെ (16) മൃതദേഹം കണ്ടെത്തിയത്. ഫാത്തിമ ഫിദ (13), ഫാത്തിമ ഇസ്രത്ത് (19) എന്നിവരാണ് മരിച്ച മറ്റ് രണ്ടുകുട്ടികള്‍. ബന്ധുക്കളായ പത്ത് കുട്ടികളാണ് പുഴ കാണാനും കുളിക്കാനുമായി പന്തല്ലൂര്‍ പുഴയില്‍ ഉച്ചയോടെ എത്തിയത്. 

ബന്ധുവീട്ടില്‍ നിന്ന് വിരുന്നെത്തിയ കുട്ടികള്‍ക്കൊപ്പം മക്കളും പോകുന്നത് കണ്ട് അച്ഛനും കൂടെ പോയിരുന്നു. കടവിലെത്തി അച്ഛന്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ നാല് പെണ്‍കുട്ടികള്‍ വെള്ളത്തിലിറങ്ങി. ജൂണ്‍മാസമായത് കൊണ്ട് തന്നെ പുഴയില്‍ വെള്ളം കൂടുതലായിരുന്നു. ആഴം കൂടുതലുള്ള ഭാഗത്തേക്കാണ് കുട്ടികളിറങ്ങിയതും. കുട്ടികളുടെയും അച്ഛന്‍റെയും നിലവിളി കേട്ടെത്തിയ ആള്‍ക്കാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഫാത്തിമ ഫിദയെയും ഫാത്തിമ ഇസ്രത്തിനെയും എന്നിവരെ അധികം വൈകാതെ തന്നെ പുറത്തെടുക്കാനായെങ്കിലും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!