
പാലക്കാട്: പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ ഇന്ന് മൂന്ന് പേർ മരണപ്പെട്ടു
കൊടുവായൂർ: പാലക്കാട് കൊടുവായൂരിൽ സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ വ്യാപാരിയായ ഇരുചക്ര യാത്രക്കാരൻ മരിച്ചു. മേലാർകോട് സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 61 വയസ്സായിരുന്നു. വീടിനോട് ചേർന്ന് പലചരക്കുകട നടത്തുകയായിരുന്ന ഹനീഫ, കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ കൊടുവായൂരിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
മലമ്പുഴ: പാലക്കാട് ബസ്സും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലമ്പുഴ സ്വദേശി നിഷാദ് ആണ് വാഹനാപകടത്തിൽ മരിച്ചത്. 35 വയസ്സായിരുന്നു. മലമ്പുഴ ആണ്ടിമഠത്തുവെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിഷാദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നാട്ടുകാർ കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.
അട്ടപ്പാടി: അട്ടപ്പാടി ഒമ്മലയിൽ യുവാവ് തെങ്ങിൽ നിന്ന് വീണ് മരിച്ചു. പറയങ്കല്ലിൽ ഷൗക്കത്തലിയുടെ മകൻ ജൂനൈസാണ് മരിച്ചത്.
കോട്ടയം: കോട്ടയം കെ.കെ. റോഡില്‍ പേട്ടക്കവലയ്ക്ക് സമീപം ലോറിയുടെ പിന്നില്‍ സ്‌കൂട്ടര്‍ തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തമ്പലക്കാട് എറികാട് കുളത്തുങ്കല്‍ ജെ. പ്രസാദ് (70) ആണ് മരിച്ചത്. നൈനാര്‍പള്ളിക്കവലയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിന്നില്‍ റോഡരുകില്‍ നിന്ന് കയറിയ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam