ധനുവച്ചപുരത്ത് എസ് ഐയെ മര്‍ദ്ദിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : Jun 22, 2022, 08:36 PM ISTUpdated : Jun 22, 2022, 08:44 PM IST
ധനുവച്ചപുരത്ത് എസ് ഐയെ മര്‍ദ്ദിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Synopsis

ഐഎച്ച്ആർഡി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ പാപ്പനംകോട്  സ്വദേശി ഗൗതം ഹർഷ് (23), നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശി ആകാശ് എന്നിവരെയാണ് പാറശ്ശാല പൊലിസ് പിടികൂടിയത്. 

തിരുവനന്തപുരം: ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘട്ടനo തടയാനെത്തിയ പാറശ്ശാല എസ് ഐ  കെ ജിതിൻ വാസിനെ മർദ്ദിച്ച രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഐഎച്ച്ആർഡി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ പാപ്പനംകോട്  സ്വദേശി ഗൗതം ഹർഷ് (23), നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശി ആകാശ് എന്നിവരെയാണ് പാറശ്ശാല പൊലിസ് പിടികൂടിയത്. ഗൗതം ഹർഷിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ നടന്ന യോഗാ ദിന പരിപാടികളിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥികളെയാണ് ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥികൾ  ക്യാംപസിന് അകത്ത് നിന്ന് കല്ലെറിഞ്ഞത്. തുടർന്ന്  വിടിഎം എൻഎസ് എസ്  കോളേജ് വിദ്യാർത്ഥികൾ തിരിച്ച് എറിഞ്ഞതോടെ സംഘർഷമായി. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ എസ് ഐ യ്ക്ക് നേരെയും ആക്രമണമുണ്ടായി.

വിവാഹ വാഗ്ദാനം നൽകിയ യുവതിയെ പീഡിപ്പിച്ച അഭിഭാഷകൻ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചിയിൽ വിവാഹ വാഗ്ദാനം നൽകിയ യുവതിയെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. എറണാകുളം പുത്തൻകുരിശ് സ്വദേശി നവനീത്.എം.നായരാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയായ യുവഅഭിഭാഷകയുടെ പരാതിയിലാണ് നടപടി. വിവാഹം വാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയച്ചതോടെ എത്തിയ പൊലീസിനോടാണ് യുവതി പീഡന വിവരം വെളിപ്പെടുത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, 'ഇത് ജനം ചർച്ച ചെയ്യും'
'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്