സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം

Published : May 01, 2019, 09:02 AM ISTUpdated : May 01, 2019, 09:25 AM IST
സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം

Synopsis

മലപ്പുറത്തും എറണാകുളത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനും കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് കാറില്‍ ഉണ്ടായിരുന്ന രണ്ട് പേരുമാണ് മരിച്ചത്.  

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. മലപ്പുറത്തും എറണാകുളത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. 

മലപ്പുറം എടവണ്ണയിൽ അമിത വേഗതയിൽ സഞ്ചരിച്ച മണൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എടവണ്ണ പത്തപ്പിരിയം സ്വദേശി സി എം രമേശ് ആണ് മരിച്ചത്. 

മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്ത്‌ കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് കാറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ  അലീന, എബി  എന്നിവരാണ്  മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. കൊച്ചി വിമാനത്താവളത്തിൽ നിന്നും ബന്ധുവിനെ കൂട്ടി കോട്ടയത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ബണ്ടാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം
വാശിയേറിയ പോരിനൊരുങ്ങി കൊച്ചി; ഇക്കുറി ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഇരട്ടി ആവേശം; ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം 30ന്