ഡെറാഡൂണിൽ വിദേശ വനിതകൾ പിടിയിൽ! നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടന്നു, വ്യാജ ആധാറും പാൻകാർഡുമായി കഴിഞ്ഞിരുന്നത് വർഷങ്ങൾ

Published : Apr 01, 2026, 01:39 AM IST
Uttarakhand Police arresting foreign nationals with forged Indian documents in Dehradun

Synopsis

ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള രണ്ടുപേരും കിർഗിസ്ഥാനിൽ നിന്നുള്ള ഒരാളുമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, വിദേശ കറൻസികൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഡെറാഡൂൺ: ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്ന മൂന്ന് വിദേശ വനിതകളെ ഉത്തരാഖണ്ഡ് പൊലീസ് ഡെറാഡൂണിൽ വെച്ച് അറസ്റ്റ് ചെയ്തു. ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള രണ്ടുപേരും കിർഗിസ്ഥാനിൽ നിന്നുള്ള ഒരാളുമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, വിദേശ കറൻസികൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കിർഗിസ്ഥാൻ സ്വദേശി എറിക്ക (29), 2023-ൽ ഒരു വർഷത്തെ വിസയിൽ ഇന്ത്യയിലെത്തിയ ഇവർ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതെ ഒളിവിൽ കഴിയുകയായിരുന്നു. ഉസ്ബെക്കിസ്ഥാൻ സ്വദേശി കരീന (30), ഉസ്ബെക്കിസ്ഥാൻ സ്വദേശി നിഗോറ നീം (32) എന്നിവരാണ് പിടിയിലായത്. കരീനയും നിഗോറയും നേപ്പാൾ അതിർത്തി വഴി അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ മൂന്ന് വർഷമായി ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു ഇവർ. ഇതിൽ ഒരാളെ മുൻപ് വ്യാജ രേഖകൾ കൈവശം വെച്ചതിന് ബീഹാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായും വിവരമുണ്ട്.

ഡെറാഡൂണിലെ ഒരു ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ താമസിച്ചിരുന്ന ഇവരെ റായ്പൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിസയോ മറ്റ് യാത്രാ രേഖകളോ ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 3 ആധാർ കാർഡുകൾ, 2 പാൻ കാർഡുകൾ, 2 എസ്ബിഐ പാസ്ബുക്കുകൾ, 7 മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. ഇന്ത്യയിലെ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവർ വ്യാജ രേഖകൾ സംഘടിപ്പിച്ചത്. പുതിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട്, 2025 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉത്തരാഖണ്ഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ താമസിക്കുന്നവരെയും പുറത്തുനിന്നുള്ളവരെയും കണ്ടെത്താനായി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കർശന പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, അതിക്രമം കാരവാനിൽ, ബിഎൻഎസ് 75 ഉൾപ്പെടെ വകുപ്പുകൾ ചുമത്തി പൊലീസ്
ഇഎംഎസ് ക്ഷണിച്ചു; പക്ഷേ നെഹ്‌റു കണ്ടത് 'ബഹുജനമുന്നേറ്റം'