മലപ്പുറം ഹായത്ത് ഹോമിൽ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തി

Published : Oct 20, 2024, 09:39 PM ISTUpdated : Oct 20, 2024, 09:59 PM IST
മലപ്പുറം ഹായത്ത് ഹോമിൽ നിന്ന് കാണാതായ  മൂന്ന് പെണ്‍കുട്ടികളെ കോഴിക്കോട്  ബീച്ചിൽ നിന്ന് കണ്ടെത്തി

Synopsis

മലപ്പുറം വാഴക്കാട് ഹായത്ത് ഹോമിൽ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. കോഴിക്കോട് ബീച്ചിൽ നിന്നാണ് കണ്ടെത്തിയത്.

മലപ്പുറം: മലപ്പുറം വാഴക്കാട് ഹായത്ത് ഹോമിൽ  നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് ബീച്ചിൽ നിന്ന് മൂന്നു  പെണ്‍കുട്ടികളെയും കണ്ടെത്തിയത്. കുട്ടികളെ കാണാതായ സംഭവത്തില്‍ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.  ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മൂന്ന് പെണ്‍കുട്ടികളെയും കാണാതായത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് പെണ്‍കുട്ടികളെ കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തിയത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കൊണ്ടുപോയത് നിധിപോലെ സൂക്ഷിക്കാൻ; ഗണേഷ് ജായെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

 

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും