വി മുരളീധരന്റെ പ്രചാരണ ജാഥയിലേക്ക് ഇരച്ചെത്തി മൂന്നംഗ സംഘം; ഭീഷണിയും അസഭ്യവും മുഴക്കി കടന്നുപോയി: പരാതി

Published : Apr 10, 2024, 09:09 PM ISTUpdated : Apr 10, 2024, 09:10 PM IST
വി മുരളീധരന്റെ പ്രചാരണ ജാഥയിലേക്ക് ഇരച്ചെത്തി മൂന്നംഗ സംഘം; ഭീഷണിയും അസഭ്യവും മുഴക്കി കടന്നുപോയി: പരാതി

Synopsis

ബിജെപി പ്രവര്‍ത്തകര്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകര്‍ത്തി. ഇത് പിന്നീട് പള്ളിച്ചൽ പൊലീസിന് കൈമാറി

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ പ്രചാരണ ജാഥയിലേക്ക് മൂന്നംഗ സംഘം കടന്നുകയറി ഭീഷണിപ്പെടുത്തിയതായി പരാതി. ആറ്റിങ്ങൽ പകൽക്കുറിയിലാണ് സംഭവം നടന്നത്. ബിജെപി സ്ഥാനാ‍ര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ ഇവിടേക്ക് എത്തിയപ്പോഴാണ് മൂന്നംഗ സംഘം ബൈക്കിൽ ജാഥയിലേക്ക് കടന്നുകയറിയതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. പിന്നീട് സ്ഥാനാര്‍ത്ഥിക്കെതിരെ ഇവര്‍ ഭീഷണിയും അസഭ്യ വര്‍ഷവും മുഴക്കുകയായിരുന്നുവെന്ന് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും പറയുന്നു. ഒരു ബൈക്കിലെത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങൾ ബിജെപി പ്രവര്‍ത്തകര്‍ പകര്‍ത്തിയത് പുറത്തുവിട്ടിട്ടുണ്ട്. ഇത് പിന്നീട് പള്ളിച്ചൽ പൊലീസിന് കൈമാറി. ഭീഷണി മുഴക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം