മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു

Published : May 06, 2021, 05:35 PM ISTUpdated : May 06, 2021, 06:10 PM IST
മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമറും ഭാര്യ ലീലയുമാണ് മരിച്ചത്

മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ  മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു. ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമർ, ലീല എന്നിവരുമാണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 28 നാണ് കൊവിഡ് ചികിത്സയിരിക്കെ ലിമേഷ് മരിച്ചത്. ഏപ്രിൽ 30 ന് കൊവിഡ് ചികിത്സയിലിരിക്കുമ്പോഴാണ് അച്ഛൻ രാമർ മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച അമ്മ ലീല ഇന്നലെയും മരണത്തിന് കീഴടങ്ങി. ഓട്ടോ ഡ്രൈവറായിരുന്നു ലിമേശ്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും
കെസി വേണുഗോപാൽ ആംബുലൻസ് അയച്ചു, വയറ്റിൽ കത്രിക കണ്ടെത്തിയ ഉഷയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു, ആവശ്യമെങ്കിൽ ശസ്ത്രക്രിയ ഉടൻ