
തൃശൂർ : തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. മോഹനനും ആദർശും വീട്ടിലെ ഹാളിലും ഭാര്യ മിനി ബെഡ് റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് സാമ്പത്തിക ബാധ്യത ഉള്ളതായി വിവരം ഇല്ല. ആത്മഹത്യയുടെ കാരണവും വ്യക്തമായിട്ടില്ല.
വീടിനോട് ചേർന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനൻ. ആദർശ് കാറളം സ്കൂളിലെ വി എച്ച് എസ് ഇ വിദ്യാർത്ഥിയാണ് . രാവിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവർ കട തുറക്കാത്തതിനെ കുറിച്ച് അന്വേഷിക്കുമ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് എത്തി വീടിന്റെ കതക് ചവിട്ടി തുറന്നാണ് അകത്ത് കയറിയത്. മോഹനന് ആദർശിനെ കൂടാതെ ഒരു മകൾ കൂടി ഉണ്ട് . ഇവ വിവാഹിതയായി ഭർത്താവിനൊപ്പം വിദേശത്താണ് താമസം
അഞ്‌ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം; എലിവിഷം ഉള്ളില്‍ ചെന്നെന്ന് രാസ പരിശോധനാ ഫലം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam