
ആലപ്പുഴ : ലഹിരക്കടത്ത് വിവാദത്തിൽ സി പി എമ്മിനുള്ളിലെ ഗൂഢാലോചന സമ്മതിച്ച് ആലപ്പുഴയിലെ ഇടത് കൗൺസിലർ എ.ഷാനവാസ്. ഇഡി, ജിഎസ്ടി , ഡിജിപി എന്നിവർക്ക് പരാതി നൽകിയതിൽ ഗൂഢാലോചന ഉണ്ടെന്നും ഇതിനെതിരെ പാർട്ടിക്ക് പരാതി നൽകിയെന്നും ഷാനവാസ് സമ്മതിച്ചു . നോർത്ത് ഏരിയ കമ്മിറ്റിക്കാണ് കത്ത് നൽകിയത് . എന്നാൽ ആർക്കെതിരെയാണ് പരാതി എന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടില്ല. തന്നെ പാർട്ടിയിലെ ചിലർ വേട്ടയാടുന്നുവെന്നും ഷാനവാസ് പറഞ്ഞു.
കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയത് ഷാനവാസിന്‍റെ പേരിലുള്ള ലോറിയിൽ ആയിരുന്നു . ലോറി മറ്റൊരാൾക്ക് വാടകക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം.പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതിൽ കെ.എൽ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിൻ്റെ പേരിലുള്ളതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam