ലോക്ക് ഡൗണിനിടയിലും പുതിയ ബാറുകൾക്ക് ലൈസൻസ് നൽകി സർക്കാർ; വയനാട്ടിൽ മൂന്ന് ബാറുകൾക്ക് അനുമതി

By Web TeamFirst Published Apr 21, 2020, 9:18 AM IST
Highlights

ലോക്ക് ഡൗണിന് ശേഷം പുതിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നതോടെ ജില്ലയില്‍ ഒമ്പത് ബാറുകളാണ് പ്രവര്‍ത്തിക്കുക. 

വയനാട്: ലോക്ക് ഡൗൺ കാലത്തും പുതിയ ബാറുകൾക്ക് ലൈസൻസ് നൽകി സംസ്ഥാന സർക്കാർ. വയനാട്ടിൽ പുതിയ മൂന്ന് ബാറുകൾക്ക് സർക്കാർ ലൈസൻസ് നൽകി. കൽപ്പറ്റയിൽ ഒന്നും സുൽത്താൻ ബത്തേരിയിൽ രണ്ട് ബാറുകൾക്കാണ് പുതിയ ലൈസൻസ് നൽകിയത്. ഇതോടെ ജില്ലയിലെ ബാറുകളുടെ എണ്ണം ഒമ്പതായി. ലോക്ക് ഡൗണിന് ശേഷം ഈ ബാറുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കും.

വയനാട്ടില്‍ നിലവില്‍ ആറ് ബാറുകളാണുള്ളത്. മാനന്തവാടിയില്‍ രണ്ടും, കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണ് ഉള്ളത്. ലോക്ക് ഡൗണിന് ശേഷം പുതിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നതോടെ ജില്ലയില്‍ ഒമ്പത് ബാറുകളാണ് പ്രവര്‍ത്തിക്കുക. ബെവറേജസ് കോര്‍പറേഷന്റെ അഞ്ച് വിദേശ മദ്യശാലകളും വയനാട്ടിലുണ്ട്.

click me!