നാട്ടുകാരുടെ മീൻ പിടിച്ചെടുത്ത് വിൽപ്പന നടത്തി, ബാക്കി വീട്ടിൽ കൊണ്ടുപോയി, പൊലീസുകാർക്ക് സ്ഥലംമാറ്റം

Published : Aug 22, 2020, 05:47 PM IST
നാട്ടുകാരുടെ മീൻ പിടിച്ചെടുത്ത് വിൽപ്പന നടത്തി, ബാക്കി വീട്ടിൽ കൊണ്ടുപോയി, പൊലീസുകാർക്ക് സ്ഥലംമാറ്റം

Synopsis

ആറ്റിങ്ങൽ ഡിവൈഎസ്പി വി. എസ് ദിനരാജിനായിരുന്നു കേസിൽ അന്വേഷണ ചുമതല. ഇതിൽ ഉൾപ്പെട്ട പ്രധാന എസ്ഐയെ രാഷ്ട്രീയ സമ്മർദ്ദത്തിൽ ഒഴിവാക്കിയെന്നും ആരോപണമുണ്ട്

തിരുവനന്തപുരം: നാട്ടുകാർ പിടിച്ച മീൻ പിടിച്ചെടുത്ത് വിൽക്കുകയും ബാക്കി വീട്ടിൽ കൊണ്ടുപോവുകയും ചെയ്ത പൊലീസുകാർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ മൂന്ന് എഎസ്ഐമാരെയാണ് സ്ഥലംമാറ്റിയത്. നെയ്യാറ്റിൻകര പുളിങ്കുടിയിലെ എആർ ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്. സംഭവം വാർത്തയായതിന് പിന്നാലെയാണ് റൂറൽ എസ്പി നടപടിയെടുത്തത്. ആറ്റിങ്ങൽ ഡിവൈഎസ്പി വി. എസ് ദിനരാജിനായിരുന്നു കേസിൽ അന്വേഷണ ചുമതല. ഇതിൽ ഉൾപ്പെട്ട പ്രധാന എസ്ഐയെ രാഷ്ട്രീയ സമ്മർദ്ദത്തിൽ ഒഴിവാക്കിയെന്നും ആരോപണമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

15 ലക്ഷം രൂപ വായ്‌പയെടുക്കാമെന്ന് ആർപിഎൽ മാനേജ്മെൻ്റ്; തൊഴിലാളികൾക്ക് ഓണത്തിന് 20% ബോണസും 10000 രൂപ അഡ്വാൻസും നൽകും
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ, ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിനിടെ വിവിധ വിഷയങ്ങൾ ചർച്ചയായി