
മലപ്പുറം: കനത്ത ചൂടിൽ മലപ്പുറം ജില്ലയിലെ വഴിക്കടവിൽ 3 പേർക്ക് സൂര്യാതപമേറ്റു. ആനമറിയിലെ കെണിയംപാറ ഷാജഹാൻ ബാബു (44), മകൻ അൻഫൽ (19), പറയറുകുണ്ടിൽ സാബിദ് (34) എന്നിവർക്കാണ് സുര്യാതപമേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. തണലിനായി വീട്ടുമുറ്റത്ത് നെറ്റ് വലിച്ചുകെട്ടുന്നതിനിടയിലാണ് മൂവർക്കും പൊള്ളലേറ്റത്.
സംഭവത്തെ തുടർന്ന് സാബിദിനെയും അൻഫലിനെയും നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പുറത്താണ് മൂവർക്കും പൊള്ളലേറ്റത്. അതേസമയം, നിലമ്പൂരിൽ ഇന്നലെ രേഖപ്പെടുത്തിയത് 38 ഡിഗ്രി താപനിലയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ നിലമ്പൂരിലെ ഓട്ടോ മാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തിയ കണക്കാണിത്. അതേസമയം, എടക്കര പാലേമാട് കേരള സ്കൂൾ വെതർ സ്റ്റേഷനിൽ ഞായറാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില 40.2 ഡിഗ്രിയാണ്.
https://www.youtube.com/watch?v=2EuiIOefVWc
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam