പാടവരമ്പത്തിരുന്ന സംഘത്തിന് നേർക്ക് മറ്റൊരു സംഘം ടോർച്ചടിച്ചു, തർക്കം സംഘർഷത്തിലേക്ക്, 3 പേർക്ക് കുത്തേറ്റു

Published : Mar 11, 2025, 01:03 PM IST
പാടവരമ്പത്തിരുന്ന സംഘത്തിന് നേർക്ക് മറ്റൊരു സംഘം ടോർച്ചടിച്ചു, തർക്കം സംഘർഷത്തിലേക്ക്, 3 പേർക്ക് കുത്തേറ്റു

Synopsis

വെളിച്ചം മുഖത്ത് അടിച്ചതിനെ തുടർന്നുണ്ടായ നിസാര തർക്കമാണ് ഇത്രയും വലിയ സംഘർഷത്തിലേക്ക് എത്തിയത്. കുത്തേറ്റ മൂവവരെയും ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ മൂന്ന് പേർക്ക് കുത്തേറ്റു. വെളിച്ചം മുഖത്തേക്ക് അടിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. 10 പേർ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി പതിനൊന്നരക്കാണ് സംഭവമുണ്ടായത്.

പാടവരമ്പത്ത് ഇരിക്കുകയായിരുന്ന ഒരു സംഘത്തിന് നേരെ മറ്റൊരു സംഘം ടോർച്ചടിച്ചു. വെളിച്ചം മുഖത്ത് അടിച്ചതിനെ തുടർന്നുണ്ടായ നിസാര തർക്കമാണ് ഇത്രയും വലിയ സംഘർഷത്തിലേക്ക് എത്തിയത്. കുത്തേറ്റ മൂവവരെയും ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്ത് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും