രാത്രി പട്രോളിങ്ങിനിടെ സംശയം; ചോദ്യം ചെയ്തപ്പോൾ പുറത്തായത് ജ്വല്ലറി കൊള്ളയുടെ പദ്ധതി, വടക്കഞ്ചേരിയിൽ മൂന്ന് പേർ പിടിയിൽ

Published : Aug 10, 2026, 07:21 AM IST
arrest

Synopsis

വടക്കഞ്ചേരിയിൽ ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി. ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് സംഘത്തെ സംശയാസ്പദമായി കണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പഴയന്നൂരിലും വടക്കഞ്ചേരിയിലും ജ്വല്ലറികൾ കുത്തിതുറന്ന് മോഷണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

പാലക്കാട്: ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി. വടക്കഞ്ചേരിയിലാണ് സംഭവം. കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി പ്രധാനി സ്വദേശി സഫർ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.

ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് സംഘത്തെ സംശയാസ്പദമായി കണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പഴയന്നൂരിലും വടക്കഞ്ചേരിയിലും ജ്വല്ലറികൾ കുത്തിതുറന്ന് മോഷണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഇവരിൽ നിന്നും മോഷണം നടത്താനുള്ള ഉപകരണങ്ങളും ഗ്ലൗസ്, തൊപ്പി എന്നിവയും കണ്ടെത്തി. നിരവധി കേസുകളിൽ പ്രതിയായ ഇവർ തമ്മിൽ ജയിലിൽ വെച്ചുള്ള പരിചയമാണ്. രണ്ടാഴ്ച മുമ്പ് ഇവർ പൊള്ളാച്ചിയിൽ ജ്വല്ലറി, ബേക്കറി, തുണിക്കട എന്നിവിടങ്ങളിൽ മോഷണം നടത്തിയിരുന്നു.

തങ്കച്ചന് കേരളത്തിലും തമിഴ്നാട്ടിലുമായി 20ഓളം മോഷണക്കേസുകൾ ഉണ്ട്. വിഷ്ണു രാജിന് വഞ്ചനാകേസുകളും സഫറിൻ്റെ പേരിൽ ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞ് കവർച്ച, പൊലീസിനെ ആക്രമിച്ച് പരിക്കേല്പിക്കൽ തുടങ്ങിയ കേസുകളും ഉണ്ട്. പൊള്ളാച്ചിയിൽ കവർച്ച നടത്തിയ കേസിൻ്റെ ഭാഗമായി വടക്കഞ്ചേരി പോലീസ് പ്രതികളെ പൊള്ളാച്ചി പൊലീസിന് കൈമാറി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്
Malayalam News Live Updates: രാത്രി പട്രോളിങ്ങിനിടെ സംശയം; ചോദ്യം ചെയ്തപ്പോൾ പുറത്തായത് ജ്വല്ലറി കൊള്ളയുടെ പദ്ധതി, വടക്കഞ്ചേരിയിൽ മൂന്ന് പേർ പിടിയിൽ