കൊച്ചി അൽഖ്വയ്ദ വേട്ട; പിടിയിലായവരെ ഇന്ന് ദില്ലിയിലേക്ക് കൊണ്ടുപോകും

Published : Sep 20, 2020, 06:54 AM ISTUpdated : Sep 20, 2020, 08:07 AM IST
കൊച്ചി അൽഖ്വയ്ദ വേട്ട; പിടിയിലായവരെ ഇന്ന് ദില്ലിയിലേക്ക് കൊണ്ടുപോകും

Synopsis

പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളിൽ നിന്ന് ഇന്നലെ പിടികൂടിയ മുർഷിദാബാദ് സ്വദേശി മുർഷിദ് ഹസ്സൻ, പെരുമ്പാവൂരിൽ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈൻ എന്നിവരെയാണ് ദില്ലി കോടതിയിൽ ഹാജരാക്കുക.   

കൊച്ചി: അൽഖ്വയ്ദ ബന്ധത്തിന്‍റെ പേരിൽ കൊച്ചിയിൽ പിടിയിലായ മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് ദില്ലിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളിൽ നിന്ന് ഇന്നലെ പിടികൂടിയ മുർഷിദാബാദ് സ്വദേശി മുർഷിദ് ഹസ്സൻ, പെരുമ്പാവൂരിൽ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈൻ എന്നിവരെയാണ് ദില്ലി കോടതിയിൽ ഹാജരാക്കുക. 

ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എൻ ഐ എ യ്ക്ക് ലഭിച്ചിരുന്നു. ദില്ലിയിൽ കേസ്‌ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിൽ തുടർ അന്വേഷണം ദില്ലിയിലാകും നടക്കുക. അതേസമയം ഇന്നലെ കൊച്ചിയിൽ പിടിയിളായ മൂന്ന് പേർക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി അന്വേഷണം എൻഐഎ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യക്തിപരമായ കാരണങ്ങളാൽ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെന്ന് ഇഎൻ സുരേഷ് ബാബു; മാറ്റത്തിൽ മറ്റ് വ്യാഖ്യാനങ്ങളിൽ കാര്യമില്ലെന്ന് ചെന്താമരാക്ഷൻ
കെഎസ്ആർടിസിയിൽ കട്ടപ്പുറത്തുള്ളത് 665 ബസുകൾ; 1,900-ലേറെ വണ്ടികൾക്ക് 15 വർഷത്തിലേറെ പഴക്കം, ഞെട്ടിക്കുന്ന കണക്കുകളുമായി വിവരാവകാശ രേഖ