നീണ്ടകരയില്‍ മത്സ്യബന്ധനബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി

Published : Jul 19, 2019, 04:06 PM ISTUpdated : Jul 19, 2019, 05:35 PM IST
നീണ്ടകരയില്‍ മത്സ്യബന്ധനബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി

Synopsis

ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള സാഗരമാതാ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

കൊല്ലം: നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. 

തമിഴ്നാട് സ്വദേശിയായ സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള സൈലത്‍മാതാ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ സ്റ്റാലിനും നിക്കോളാസും നീന്തി രക്ഷപ്പെട്ടു. രാജു, ജോണ്‍ബോസ്കോ,സഹായരാജു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. മൂവരും തമിഴ്നാട് നീരോടി സ്വദേശികളാണ്. തകര്‍ന്ന ബോട്ട് തീരത്തടിഞ്ഞിട്ടുണ്ട്.

അതേസമയം, കൊല്ലം ആലപ്പാട്ട് കടല്‍ക്ഷോഭം രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളംകയറി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്‍റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി