ഏഷ്യാനെറ്റ് ന്യൂസിന് മൂന്ന് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ

Published : May 28, 2019, 07:39 PM ISTUpdated : May 29, 2019, 06:51 AM IST
ഏഷ്യാനെറ്റ് ന്യൂസിന് മൂന്ന് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ

Synopsis

മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുളള അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ കെ.അരുൺകുമാർ അഹർനായി. മികച്ച ക്യാമറാമാനായി സുജിത് സുന്ദരേശനെ തെരഞ്ഞെടുത്തു. മികച്ച ഡോക്യുമെൻററിക്കുള്ള പ്രത്യേക പരാമർശത്തിന് വെബ് വിഭാഗത്തിലെ വീഡിയോ എഡിറ്റർ ഷഫീഖ് ഖാൻ അർഹനായി

തിരുവനന്തപുരം: 2018 ലെ സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരങ്ങളിൽ മൂന്നെണ്ണം ഏഷ്യാനെറ്റ് ന്യൂസിന്. മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുളള അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ കെ.അരുൺകുമാർ അഹർനായി. മികച്ച ക്യാമറാമാനായി സുജിത് സുന്ദരേശനെ തെരഞ്ഞെടുത്തു. മികച്ച ഡോക്യുമെൻററിക്കുള്ള പ്രത്യേക പരാമർശത്തിന് ഓൺലൈൻ വിഭാഗത്തിലെ വീഡിയോ എഡിറ്റർ ഷഫീഖ് ഖാൻ അർഹനായി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു കൊണ്ടുവന്ന അന്വേഷണാത്മക റിപ്പോർട്ടാണ് അരുൺ കുമാറിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. 'ഡിജിറ്റൽ യുഗത്തിലെ സൈബർ സാങ്കേതിക വിദ്യയുടെ പഴുതുകൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പിനെക്കുറിച്ചുള്ള നിർഭയമായ അന്വേഷണത്തിലൂടെ ജനജാഗ്രത ഉണർത്തുന്നു ഈ മാധ്യമപ്രവർത്തകൻ' എന്ന് ജൂറി നിരീക്ഷിച്ചു.


അരുണിനെ പുരസ്കാരത്തിന് അർഹനാക്കിയ റിപ്പോർട്ട് വീണ്ടും കാണാം.

മികച്ച ക്യാമറാമാനായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഗൾഫ് ബ്യൂറോ ക്യാമറാമാൻ സുജിത് സുന്ദരേശനെ തെരഞ്ഞെടുത്തു. മൂന്നരപതിറ്റാണ്ടോളം ഷാർജയിൽ ദുരിതമനുഭവിച്ച മധുസൂദനന്‍റേയും കുടുംബത്തെയും കുറിച്ചുള്ള വാര്‍ത്തയ്ക്കാണ് പുരസ്കാരം. 'വിഷയത്തിന്‍റെ സമഗ്രതയിലേക്ക് ഉയർത്തുന്ന ഛായാഗ്രഹണം. ഒറ്റപ്പെട്ട പ്രവാസികളുടെ ജീവിതദുരിതം ഇരുളും വെളിച്ചവും സമന്വയിപ്പിച്ച് അനുഭവിപ്പിച്ച വൈദഗ്ധ്യം' എന്നാണ് ജൂറിയുടെ വിലയിരുത്തല്‍.

 


സുജിത് സുന്ദരേശനെ പുരസ്ക്കാരത്തിന് അർഹനാക്കിയ റിപ്പോർട്ട് വീണ്ടും കാണാം


മികച്ച ഡോക്യുമെൻററിക്കുള്ള പ്രത്യേക പരാമർശത്തിന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ വീഡിയോ എഡിറ്റർ ഷഫീഖ് ഖാൻ അർഹനായി.  കേരളത്തിൽ ആദ്യമായി ആഴക്കടൽ മത്സ്യബന്ധനത്തിന് ലൈസൻസ് ലഭിച്ച രേഖ എന്ന സ്ത്രീയുടെ അസാധാരണ ജീവിതത്തിന്‍റെ ആവിഷ്കാര മികവിനാണ് പുരസ്കാരമെന്ന് ജൂറി വിലയിരുത്തി.


ഷെഫീഖാൻ തയ്യാറാക്കിയ ഡോക്യുമെന്‍ററി വീണ്ടും കാണാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി