
പത്തനംതിട്ട: അടൂർ എനാത്ത് സഹോദരങ്ങളുൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മരിച്ചു. ഏനാത്ത് കുരുമ്പേലിൽ നാസറിന്‍റെ മക്കളായ നാസിം, അജ്മൽ എന്നിവരും ബന്ധുവായ നിയാസുമാണ് കല്ലടയാറ്റിലെ തെങ്ങുംപുഴയിൽ മുങ്ങിമരിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം . കുളിക്കാനെത്തിയ നാലംഗ സംഘത്തിലെ രണ്ട് പേർ ആദ്യം ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ രക്ഷിക്കാനിറങ്ങിയ മൂന്നാമത്തെ വിദ്യാർത്ഥിയും അപകടത്തിൽപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതശരീരങ്ങൾ അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.