തൃശ്ശൂരില്‍ ആന പാപ്പാന്മാരാകാന്‍ നാടുവിട്ട് 8 ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍,പൊലീസ് അന്വേഷിച്ച് വരണ്ടെന്ന് കത്ത്

Published : Sep 22, 2022, 10:55 PM ISTUpdated : Sep 22, 2022, 11:07 PM IST
തൃശ്ശൂരില്‍ ആന പാപ്പാന്മാരാകാന്‍ നാടുവിട്ട് 8 ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍,പൊലീസ് അന്വേഷിച്ച് വരണ്ടെന്ന് കത്ത്

Synopsis

കുട്ടികൾ അവസാനമായി പേരാമംഗലത്ത് ബസ് ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.   

തൃശ്ശൂർ: കുന്നംകുളത്ത് ആന പാപ്പാന്മാർ ആകാൻ നാട് വിട്ട് മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ. പഴഞ്ഞി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അരുണ്‍, അതുൽ കൃഷ്ണ ടിപി, അതുൽ കൃഷ്ണ എം എം, എന്നിവരെയാണ് ഇന്ന് വൈകുന്നേരം കാണാതായത്. ആന പാപ്പാന്മാർ ആകാൻ നാടു വിടുകയാണെന്ന കത്തെഴുതി വെച്ച ശേഷമാണ് കുട്ടികൾ പോയത്. തങ്ങളെ തിരഞ്ഞ് പൊലീസ് വരണ്ടെന്നും മാസത്തിൽ ഒരിക്കൽ വീട്ടിൽ വന്ന് കൊള്ളാമെന്നും കത്തിൽ പറയുന്നു. കോട്ടയത്തേക്ക് പോകുന്നുവെന്നാണ് കത്തിലുള്ളത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. കുട്ടികൾ അവസാനമായി പേരാമംഗലത്ത് ബസ് ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി. 

PREV
click me!

Recommended Stories

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്