
ഇടുക്കി : ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ഇന്ന് രാവിലെ ഏഴരയ്ക്ക് വഴിയിൽ കിടന്ന മദ്യം കഴിച്ചശേഷം ശർദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും പോലീസിന് നൽകിയിരിക്കുന്ന മൊഴി..അടിമാലി അപ്സര കുന്ന് സ്വദേശികളായ അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ടുപേർ പൂർണമായും അപകടനില തരണം ചെയ്തു. കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഭക്ഷ്യ വിഷബാധ അല്ലെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വ്യാജമദ്യം ആണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
Read More : കോഴിക്കോട് സ്വകാര്യ ബസ്സിന്റെ ചില്ലടിച്ച് തകർത്ത് ഓട്ടോ ഡ്രൈവർമാർ, നിരവധി പേർക്ക് പരിക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam