Thrikkakara byelection: ബിജെപി സ്ഥാനാർഥി നാളെ; ആപ്പ് , ട്വന്റി ട്വന്റി സ്ഥാനാർഥി ചർച്ച പുരോ​ഗമിക്കുന്നു

Web Desk   | Asianet News
Published : May 05, 2022, 05:52 AM IST
Thrikkakara byelection: ബിജെപി സ്ഥാനാർഥി നാളെ; ആപ്പ് , ട്വന്റി ട്വന്റി സ്ഥാനാർഥി ചർച്ച പുരോ​ഗമിക്കുന്നു

Synopsis

തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം

കൊച്ചി: തൃക്കാക്കരയിലെ (thrikkakara by election)എൻ ഡി എ സ്ഥാനാർഥിയെ(nda candidate) തീരുമാനിക്കാനുള്ള ചർച്ച തുടരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനാണു (an radhakrishnan)മുൻ തൂക്കം.നാളെ കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി ചേരുന്നുണ്ട്.അത് കൂടി കഴിഞ്ഞു പ്രഖ്യാപനം വരാൻ ആണ് സാധ്യത.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി എ എ പി ദേശീയ കൺവീനർ അരവിന്ദ് കെജരിവാൾ. ഇന്നലെ രാത്രി കെ ജരിവാളിൻ്റെ വസതിയിൽ നടന്ന യോഗത്തിൽ സോംനാഥ് ഭാരതിയടക്കം മുതിർന്ന നേതാക്കൾ പങ്കെടുത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച് കേരളത്തിൻ്റെ ചുമതലയുള്ള നേതാക്കൾ നൽകിയ റിപ്പോർട്ടും ചർച്ചയായി. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ഏഴു പേരുടെ പട്ടിക നിലവിൽ ദേശീയ നേതൃത്വത്തിൻ്റെ മുന്നിലുണ്ട്.എന്നാൽ ട്വിൻ്റി ട്വൻ്റിയുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ. എ എ പി യിലേക്ക് ട്വൻ്റി ട്വൻ്റി ലയിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നിലവില്ലെന്നാണ് വിവരം. ഇരു പാർട്ടികളും കേരള വികസനത്തിനായി സഹകരിച്ച് നിങ്ങാനാണ് നിലവിലെ ധാരണ

തൃക്കാക്കരയിൽ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ്; മുന്നണി സ്ഥാനാർഥി ഉണ്ടാകും

തൃക്കാക്കര(thrikkakkara) ഉപതെരഞ്ഞെടുപ്പിൽ (by election)ആം ആദ്മി പാർട്ടിയും(aam admi) ട്വന്റി ട്വന്റിയും (twenty twenty)ബദലാകുമെന്ന് സാബു എം.ജേക്കബ്. ആപ്പും ട്വന്റി ട്വന്റിയും യുഡിഎഫിനും എൽഡിഎഫിനും ബദലായി മാറുമെന്ന് സാബു എം.ജേക്കബ് പറഞ്ഞു.  ട്വന്റി-ട്വന്റിയുംആം ആദ്മി പാർട്ടിയും ചേർന്നുള്ള സ്ഥാനാർഥിയുണ്ടാകുമെന്നും സാബു എം.ജേക്കബ് കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുന്നണികൾ വികസനത്തിനൊപ്പം എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നടപ്പിലാകില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റിയുമായുള്ള ചർച്ചകൾക്കായി അരവിന്ദ് കേജരിവാൾ ഈ മാസം 15ന് കൊച്ചിയിലെത്തുന്നുണ്ട്. ഒരു പക്ഷേ അന്ന് മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് സാധ്യത.

പിടി തോമസിൻ്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് 31നാണ്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിർദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Malayalam News live: ശബരിമല സ്വർണക്കൊള്ള - ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്