തൃക്കാക്കര നഗരസഭ കെട്ടിടം നവീകരിച്ചതാണ്, പക്ഷേ മഴ പെയ്താൽ കുട ചൂടേണ്ടി വരും; കോടികൾ പോയത് ഏത് വഴിക്ക് ?

Published : Sep 13, 2021, 09:59 AM ISTUpdated : Sep 13, 2021, 11:24 AM IST
തൃക്കാക്കര നഗരസഭ  കെട്ടിടം നവീകരിച്ചതാണ്, പക്ഷേ മഴ പെയ്താൽ കുട ചൂടേണ്ടി വരും; കോടികൾ പോയത് ഏത് വഴിക്ക് ?

Synopsis

കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി ഭരണത്തിന്‍റെ അവസാനവർഷമാണ് നഗരസഭ ഓഫീസ് അടിമുടി പുതുക്കിയത്. നാലരക്കോടി രൂപയാണ് ഇതിനായി ചിലവിട്ടത്

കൊച്ചി: വികസനത്തിന്‍റെ പേരിൽ കോടിക്കണക്കിന് രൂപ മുതൽമുടക്കുമ്പോഴും തൃക്കാക്കരയിൽ പദ്ധതി നിർവ്വഹണം ഒരു പ്രഹസനമാണ്. പലഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപ മുതൽ മുടക്കിയാണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നഗരസഭ ഓഫീസ് നവീകരിച്ചത്. എന്നാൽ പണിപൂർത്തിയാക്കിയ ഓഫീസിൽ അന്ന് മുതൽ ചോർച്ചയും വിള്ളലും തുടങ്ങി. 

കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി ഭരണത്തിന്‍റെ അവസാനവർഷമാണ് നഗരസഭ ഓഫീസ് അടിമുടി പുതുക്കിയത്. നാലരക്കോടി രൂപയാണ് ഇതിനായി ചിലവിട്ടത്. നവീകരണം കഴിഞ്ഞ ആ മാസം ഓഫീസിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഓഫീസിനകത്ത് നിൽക്കണമെങ്കിൽ കുട ചൂടാതെ തരമില്ല. ചിലവാക്കിയ കോടികൾ ഏത് വഴിക്ക് പോയെന്നാണ് വോട്ടർമാർ ഉന്നയിക്കുന്ന ചോദ്യം. മാസങ്ങൾക്കകം സീലിംഗിലും വിള്ളൽ വീണു. മുകൾ ഭാഗവും പൊളിഞ്ഞു. ഓഫീസ് കെട്ടിടത്തിന് മുന്നിലെ ഗ്ലാസുകളിലും പൊട്ടൽ വീണു. 

കുത്തഴിഞ്ഞ നഗരസഭാ ഭരണത്തിന്‍റെ ഉദാഹരണമാണ് ഓഫീസിന് ഉള്ളിലും കാണാൻ കഴിയുക. നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ ഓഫീസിൽ ഫയലുകളും,രേഖകളും വെറും നിലത്ത് കൂട്ടിയിട്ടിരിക്കുകയാണ്. മേലുദ്യോഗസ്ഥരുടെ മുറിയിലും കെട്ടുക്കണക്കിന് ഫയലുകൾ. നഗരസഭ പരിധിക്കുള്ളിൽ 65,000 കെട്ടിടങ്ങളുണ്ടെന്നാണ് കണക്ക്. ഈ കെട്ടിടങ്ങൾ സംബന്ധിച്ചുള്ള രേഖകൾ നഷ്ടപ്പെടാനും,നശിച്ച് പോകാനും സാധ്യതകളേറെ എന്ന് വ്യക്തം. എന്നാൽ അതേ സമയം നവീകരണത്തിൽ പുറംമോടി ഒട്ടുംകുറച്ചിട്ടില്ല. നഗരസഭ കവാടത്തിന് മുന്നിൽ ഒരു കുഴപ്പമില്ലാതിരുന്ന ഗെയ്റ്റും,കൊടിമരവും മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: 'ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും ഫലം'; എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് എംഎ ബേബി
തിരുവനന്തപുരം കോര്‍പറേഷനിൽ 45 സീറ്റ് ഉറപ്പെന്നും 10 സീറ്റിൽ കനത്ത പോരാട്ടമെന്നും സിപിഎം കണക്ക്,അവലോകന യോഗത്തില്‍ നേതാക്കൾ തമ്മില്‍ വാഗ്വാദം,പോര്‍വിളി