തൃക്കാ‍ക്കര ഉപതെരഞ്ഞെടുപ്പ്; സ‌ർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Published : May 04, 2022, 07:09 PM ISTUpdated : May 04, 2022, 07:21 PM IST
തൃക്കാ‍ക്കര ഉപതെരഞ്ഞെടുപ്പ്; സ‌ർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Synopsis

പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാ‍ർത്ഥി. ആ‌ർ എസ് അരുൺകുമാ‌‍ർ ഇടതുസ്ഥാനാർത്ഥി ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ‌‌ർക്കാരിന്റെ വിലയിരുത്തലാകും എന്ന് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സിൽവർലൈൻ ഉൾപ്പെടെ പിണറായി സർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾ എല്ലാം ചർച്ചയാകും. യുഡിഎഫിന്റെ സമയമാണ് വരാൻ പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു. പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാ‍ർത്ഥി. ആ‌ർ എസ് അരുൺകുമാ‌‍ർ ഇടതുസ്ഥാനാർത്ഥി ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

പിടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച് ഉമ

രാവിലെ പി ടി തോമസിന്റെ ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടിൽ ഉമ തോമസ് എത്തിയിരുന്നു. പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം  പി ടി തോമസിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചു. ഉപ്പുതോടിലെ ആളുകളെ നേരിൽ കണ്ട് കുശലാന്വേഷണവും നടത്തി. തുട‍ർന്ന് ഇടുക്കി ബിഷപ്പിനെയും സന്ദർശിച്ചു.

കെ വി തോമസിന്റെ അനു​ഗ്രഹം വാങ്ങും

കെ വി തോമസ് (kv thomas) ഒരിക്കലും തനിക്കെതിരെ പ്രവർത്തിക്കില്ലെന്ന് തൃക്കാക്കരയിലെ കോൺ​ഗ്രസ് സ്ഥാനാർഥി ഉമ തോമസ് (uma thomas). കോൺ​ഗ്രസിന്റെ മുതിർന്ന നേതാവായ അദ്ദേഹം പാർട്ടി പാളയത്തിൽ തന്നെ ഉണ്ടാകും. പി ടി തോമസിനെ എന്നും ചേർത്തുപിടിച്ച ആളാണ് കെ വി തോമസ്. അദ്ദേഹത്തെ നേരിൽ കണ്ട് അനു​ഗ്രഹം തേടുമെന്നും ഉമ തോമസ് പറഞ്ഞു.

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക