Thrikkakkara by election: ലെനിൻ സെന്ററിൽ 'കടക്ക് പുറത്ത്', മാധ്യമപ്രവർത്തകരോട് രോഷാകുലനായി സിപിഎം നേതാവ്

Published : Jun 03, 2022, 10:34 AM ISTUpdated : Jun 03, 2022, 11:12 AM IST
Thrikkakkara by election: ലെനിൻ സെന്ററിൽ 'കടക്ക് പുറത്ത്', മാധ്യമപ്രവർത്തകരോട് രോഷാകുലനായി സിപിഎം നേതാവ്

Synopsis

മാധ്യമപ്രവർത്തകരോട് ഇനി ഒന്നാം നിലയിൽ നിൽക്കേണ്ട, താഴെ നിന്നാൽ മതി എന്നാണ് സിഎം ദിനേശ് മണി ആവശ്യപ്പെട്ടത്.

കൊച്ചി: തൃക്കാക്കരയിൽ എൽഡിഎഫ് ഏറെ പിന്നിലായ സാഹചര്യത്തിൽ മാധ്യമപ്രവ‍ര്‍ത്തകരോട് രോഷാകുലനായി സിപിഎം നേതാവ് ദിനേശ് മണി. നാലാം റൗണ്ട് വോട്ടെണ്ണൽ പൂ‍ര്‍ത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനേക്കാൾ ഏറെ പിന്നിലാണ്.

മാധ്യമപ്രവർത്തകരോട് ഇനി ഒന്നാം നിലയിൽ നിൽക്കേണ്ട, താഴെ നിന്നാൽ മതി എന്നാണ് സിഎം ദിനേശ് മണി ആവശ്യപ്പെട്ടത്. സ്ഥാനാർത്ഥി ജോ ജോസഫ് ഭക്ഷണം കഴിച്ച് വരാമെന്ന് പറഞ്ഞ് ലെനിൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെയാണ് ദിനേശ് മണി മാധ്യമപ്രവർത്തകരെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പുറത്താക്കിയത്.

തോല്‍വി സമ്മതിച്ച് സിപിഎം, തോറ്റത് ക്യാപ്റ്റനല്ലെന്ന് ജില്ലാ സെക്രട്ടറി

ഉപതെരഞ്ഞടെുപ്പിന്‍റെ വോട്ടണ്ണല്‍ നാല് റൗണ്ട് പിന്നിടുകയും ഉമതോമസിന്‍റെ ലീഡ് പതിനായിരം കടക്കുകയും ചെയ്തതോടെ പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രംഗത്ത്. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. തൃക്കാക്കരയില്‍ തോല്‍ക്കുന്നത് ക്യാപ്റ്റനല്ല, ജില്ലാ കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഫലം ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സി.എന്‍.മോഹനന്‍ ന്യായീകരിച്ചു. 

'പിണറായിക്കുള്ള തിരിച്ചടി'; വര്‍ഗീയതയെ താലോലിച്ചതിനുള്ള ശിക്ഷയെന്ന് ഡിസിസി

തൃക്കാക്കരയിൽ യുഡ‍ിഎഫിന്‍റെ  തേരോട്ടം തുടരവേ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി. പിണറായിക്കുള്ള തിരിച്ചടിയാണ് തൃക്കാക്കരയിലേതെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.  വര്‍ഗീയതയെ താലോലിച്ചതിനുള്ള ശിക്ഷയെന്നും പ്രതികരണം.  പിടിയുടെ ഭൂരിപക്ഷം ഉമ തോമസ് മറികടക്കും. ആദ്യം മുതല്‍ അവസാനം വരെ ഉമ തോമസ് ലീഡ് ചെയ്യും. വലിയ ഭൂരിപക്ഷത്തിൽ ഉമ വിജയിക്കുമെന്നും നേരത്തെ മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്