
കൊച്ചി: തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ പണം മുടക്കിയ കൂടുതൽ പേരെ തിരിച്ചറിഞ്ഞു. ഇവരിൽ രണ്ടുപേരെ ചോദ്യം ചെയ്ത് വരികയാണ്. നാലു പേരെകൂടി തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. തൃക്കാക്കര മുൻസിപ്പൽ വൈസ് ചെയർമാൻ എ എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ 65 ലക്ഷം രൂപയാണ് മുടക്കിയത്. കളളക്കടത്തിന്‍റെ മുഖ്യസൂത്രധാരനായ സിറാജുദ്ദീൻ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലൂടെ നടത്തിയ കളളക്കടത്തിന്‍റെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam