തൃക്കാക്കര ഓണക്കിഴി വിവാദം: മുൻ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഒന്നാം പ്രതി; വിജിലൻസ് റിപ്പോർട്ട്

Published : Aug 17, 2023, 08:54 PM ISTUpdated : Aug 17, 2023, 09:01 PM IST
തൃക്കാക്കര ഓണക്കിഴി വിവാദം: മുൻ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഒന്നാം പ്രതി; വിജിലൻസ് റിപ്പോർട്ട്

Synopsis

മൂന്ന് കടകളിൽ നിന്ന് കൃത്രിമ ബില്ല് ഉപയോഗിച്ച് 2.10 ലക്ഷം രൂപ പിരിച്ച് ഈ പണം കൗൺസിലർമാർക്ക് കവറിൽ വീതിച്ച് നൽകുകയായിരുന്നു

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദത്തിൽ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. നഗരസഭ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പനെ ഒന്നാം പ്രതിയാക്കിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗൂഢാലോചന, അഴിമതി അടക്കം വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഓണാഘോഷത്തിനായി  റവന്യൂ ഇൻസ്പെക്ടർ പ്രകാശ് കുമാറാണ് പണം പിരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് കടകളിൽ നിന്ന് കൃത്രിമ ബില്ല് ഉപയോഗിച്ച് 2.10 ലക്ഷം രൂപ പിരിച്ചുവെന്നും ഈ പണം കൗൺസിലർമാർക്ക് കവറിൽ വീതിച്ച് നൽകുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

നഗരസഭയിൽ ഓണക്കോടിക്കൊപ്പമാണ് കൗൺസിലർമാർക്ക് ചെയർപേഴ്സൺ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സണ് തിരിച്ച് നൽകി. ഇവരാണ് വിജിലൻസിൽ പരാതി നൽകിയത്. സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഓണക്കോടിക്കൊപ്പം പണക്കിഴി നൽകിയില്ലെന്നായിരുന്നു അജിത തങ്കപ്പന്റെ നിലപാട്. കോൺഗ്രസ് പാർട്ടി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നീട് രണ്ടര വർഷം ചെയർപേഴ്സണായിരുന്ന അജിത സ്ഥാനം രാജിവെച്ചിരുന്നു.
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി