തൃപ്പൂണിത്തുറയിലെ 15 വയസ്സുകാരന്റെ ആത്മഹത്യ; സമഗ്ര അന്വേഷണം, പൊലീസ് അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി

Published : Jan 31, 2025, 07:09 PM IST
തൃപ്പൂണിത്തുറയിലെ 15 വയസ്സുകാരന്റെ ആത്മഹത്യ; സമഗ്ര അന്വേഷണം, പൊലീസ് അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി

Synopsis

സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകിയിരുന്നു. സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടിയാണ് അമ്മയാണ് പരാതി നൽകിയത്. 

കൊച്ചി: തൃപ്പൂണിത്തുറയിലെ 15 വയസ്സുകാരന്റെ ആത്മഹത്യയിൽ പൊലീസ് അടിയന്തര നിയമനടപടികൾ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു. സ്കൂളുകളിൽ  സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ഫെയ്സ് ബുക്കിലൂടെ അറിയിച്ചു.

സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകിയിരുന്നു. സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടിയാണ് അമ്മയാണ് പരാതി നൽകിയത്. ചില വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമായ റാഗിങ്ങിന് മകൻ വിധേയനായെന്നും കുടുംബം ആരോപിക്കുന്നു. ജനുവരി 15 നായിരുന്നു അപകടം. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയിൽ നിന്ന് വീണ് തൽക്ഷണം മരിച്ചത്. മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മിഹിർ. 

മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയാണ് കുടുംബം പരാതി നൽകിയത്. ചെറിയ തെറ്റുകൾക്ക് പോലും ഈ സ്കൂളുകളിൽ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്നും കുടുംബം പറയുന്നു. 

നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്‍റെ മൂത്ത മകൾക്ക് സർക്കാർ ജോലി', ആരോഗ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ചെന്നിത്തല

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി