'മൃദുഭാവേ ദൃഢകൃത്യേ' ഓടിപ്പാഞ്ഞെത്തി, പക്ഷെ തിരിച്ചുകിട്ടിയത് ഗുണ്ട് കത്തിച്ച് ഏറ്, പെപ്പർ സ്പ്രേ പ്രയോഗവും; പൊലീസുകാരെ മർദിച്ചയാൾ പിടിയിൽ

Published : Jun 24, 2026, 07:39 AM IST
thrissur accused arrested for attacking police officers with explosive and pepper spray

Synopsis

വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ് ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍

തൃശൂര്‍: വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടോണി തരകന്‍, സത്യജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ വിനീഷ് ഭരതന്‍ എന്നീ പോലീസുകാര്‍ക്ക് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ് ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. ചിയ്യാരം സ്വദേശി കുട്ടി സഞ്ചു എന്ന സഞ്ചയ് നിക്‌സണെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്. തൂഫാന്‍ ഡ്യൂട്ടിക്കായി ഇറങ്ങിയതായിരുന്നു പോലീസുകാര്‍. ശിവരാമപുരം ഉന്നതിയില്‍ ഒരാള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസുകാര്‍ക്കുനേരെ പ്രതി ഗുണ്ട് കത്തിച്ച് എറിയുകയും പെപ്പര്‍ സ്‌പ്രേ അടിച്ച് ദേഹോപദ്രവം ചെയ്യുകയുമായിരുന്നു.

പോലീസുകാര്‍ക്കെതിരേ എറിഞ്ഞ ഗുണ്ട് റോഡിലെ വെള്ളത്തില്‍ വീണതിനാല്‍ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. പിന്നീട് സ്റ്റേഷനില്‍നിന്നും പോലീസുദ്യോഗസ്ഥരെത്തി പ്രതിയെ പിടികൂടി. അന്വേഷണത്തില്‍ പ്രതിക്ക് ഒല്ലൂര്‍, ടൗണ്‍ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി നാല് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് വ്യക്തമായി. കോടിതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആര്‍ഡിഒ അനുമതി കിട്ടി, വാണിയപ്പാറ പളളിയിലെ ദുരൂഹ കല്ലറ ഇന്ന് തുറക്കും, 38- നമ്പർ കല്ലറയിൽ രാവിലെ പത്തിന് ശാസ്ത്രീയ പരിശോധന
തലയെടുപ്പോടെ വിഴിഞ്ഞം; ചരിത്രം കുറിക്കാന്‍ എംഎസ്‍സി ലൂസിയാന എത്തുന്നു,1000 കപ്പൽ ബർത്ത് ചെയ്തെന്ന നേട്ടം നാളെ സ്വന്തമാക്കും