കൂട്ടംകൂടുന്നതിനെതിരെ പോസ്റ്റ്; പൊങ്കാലയിട്ട് ജനം, ഒടുക്കം കമന്റ് ബോക്സ് പൂട്ടി തൃശ്ശൂർ കളക്ടർ

Published : Jan 22, 2022, 10:25 PM ISTUpdated : Jan 22, 2022, 10:45 PM IST
കൂട്ടംകൂടുന്നതിനെതിരെ പോസ്റ്റ്; പൊങ്കാലയിട്ട് ജനം, ഒടുക്കം കമന്റ് ബോക്സ് പൂട്ടി തൃശ്ശൂർ കളക്ടർ

Synopsis

സിപിഎം സമ്മേളനം നടത്തിപ്പിനെതിരെ രൂക്ഷ വിമർശനം ഉയർന്നതിനിടെയാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കൂട്ടം കുറച്ചാൽ നേട്ടം കൂടും എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ.

തൃശ്ശൂർ: കൊവിഡ് (Covid) പടരുന്ന സാഹചര്യത്തിൽ കൂട്ടം കുറച്ചാൽ നേട്ടം കൂടുമെന്ന് ഔദ്യോഗിക പേജിൽ തൃശൂർ ജില്ല കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിട്ടതിന് തൊട്ടു പിറകെ സിപിഎം സമ്മേളനത്തിലെ ഫോട്ടോകളാണ് കമൻ്റുകളായി എത്തിയത്. ഇതോടെ കമൻ്റ് ബോക്സ് പൂട്ടി.

കൊവിഡ് നിയന്ത്രണങ്ങൾക്കിടെയുള്ള തൃശൂർ സിപിഎം സമ്മേളനം നടത്തിപ്പിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. 200 ഓളം പേർ പങ്കെടുത്ത സമ്മേളനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ നിരവധി സംഘടനകൾ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമ്മേളനം അവസാനിക്കുന്ന ദിവസം കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കൂട്ടം കുറച്ചാൽ നേട്ടം കൂടും എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ.

Also Read: കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക്; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം


പോസ്റ്റ് വന്നതും തലങ്ങും വിലങ്ങും കമൻ്റുകൾ പറന്നെത്തി. ഈ പോസ്റ്റ് വലിയ ബോർഡിലാക്കി സമ്മേളന നഗരിക്ക് മുന്നിൽ തൂക്കിയിടൂവെന്നായിരുന്നു കമന്റുകളില് നിറഞ്ഞ ഉപദേശം. സമ്മേളന നഗരിയിലെ ആൾക്കൂട്ടത്തിൻ്റെ വിവിധ ആംഗിലുകളിലെ ഫോട്ടോകളുമെത്തി. കമൻ്റുകൾ കൈവിട്ടു തുടങ്ങിയതോടെ കമൻ്റ് ബോക്സ് കളക്ടർ താഴിട്ടു പൂട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുമ്പളയിലെ വേദി വിട്ടിറങ്ങിയ സുധാകരൻ കണ്ണൂരിലും സതീശന്‍റെ പുതുയുഗയാത്രയിൽ പങ്കെടുക്കുന്നില്ല; കൊച്ചിയിലെന്ന് വിശദീകരണം
കമ്പിയുടെ കാലം കഴിഞ്ഞു, കമ്പിയിട്ട് വിഷമിക്കണോ... ഇത്തരം പരസ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ വരുന്നു; എത്തിക്സ് വിരുദ്ധമെന്ന് ഡെന്‍റൽ കൗൺസിൽ