സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പം പാർക്കിലെത്തിയ 5 വയസുകാരന് ദാരുണാന്ത്യം, സംസാരശേഷിയില്ലാത്ത കുട്ടി മരിച്ചത് കുഴിയിൽ വീണ്

Published : Apr 22, 2026, 10:39 AM IST
tragic death of preschool child during school trip in ernakulam

Synopsis

കുഴിയില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കിഴക്കമ്പലം-പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കും ഒപ്പം എത്തിയ പ്രീ- സ്കൂൾ വിദ്യാർഥിക്കാണ് ജീവൻ നഷ്ടമായത്

കൊച്ചി: കുഴിയില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കിഴക്കമ്പലം-പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കും ഒപ്പം എത്തിയ പ്രീ- സ്കൂൾ വിദ്യാർഥിക്കാണ് ജീവൻ നഷ്ടമായത്. കോട്ടയം ചെങ്ങളം സൗത്ത് പോസ്റ്റിൽ വലിയ കളപ്പത്തറവീട്ടിൽ മുഹമ്മദ് നസീറിന്റെയും അമീറയുടെയും മകൻ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ആദം. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ- സ്കൂളിലെ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. പാർക്കിൽ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് അധ്യാപകരും ജീവനക്കാരും ചേർന്ന് തിരച്ചിൽ നടത്തി.

തിരച്ചിലിനിടെ പാർക്കിന് സമീപത്തെ കുഴിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ പുറത്തെടുത്ത കുട്ടിയെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു, കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ട്'; ഡിജിപി തൃശ്ശൂരിലേക്ക്
മൃതശരീരങ്ങളുമായി ഓടിയവർ, രാത്രി വൈകിയും ആശുപത്രിക്ക് മുന്നിൽ കൂടി നിൽക്കുന്നവർ; അപ്രതീക്ഷിത ദുരന്തത്തിൽ പതറി മുണ്ടത്തിക്കോട്