ആശങ്കയൊഴിയാതെ... തൃശ്ശൂരിൽ പാചകവാതക പൈപ്പ്‌ ലൈനിലെ ചോർച്ച പരിഹരിക്കാനുള്ള ശ്രമം പാതിവഴിയിൽ

Published : Mar 21, 2026, 02:26 PM IST
Gas leak

Synopsis

തൃശൂരിൽ കൊച്ചി - സേലം പാചകവാതക പൈപ്പ്‌ ലൈനിലുണ്ടായ ചോർച്ച പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മണ്ണ് പരിശോധനയ്ക്കിടെ പൈപ്പ് തുളച്ചതാണ് ചോർച്ചയ്ക്ക് കാരണം. വാതകം നീക്കി വെള്ളം നിറച്ച് ചോർച്ചയടയ്ക്കാൻ ദിവസങ്ങളെടുക്കുമെന്നും അധികൃതർ അറിയിച്ചു.

തൃശൂർ: കൊച്ചി - സേലം പാചകവാതക പൈപ്പ്‌ ലൈനിലെ ചോർച്ച പരിഹരിക്കാനുള്ള ശ്രമം പാതിവഴിയിൽ. ബുധനാഴ്ച രാവിലെയാണ് മണ്ണ് പരിശോധനയ്ക്കിടെ പൈപ്പ് മാറി തുളച്ചതിനെ തുടർന്നാണ് കെ.എസ്.പി.പി.എൽ. പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായത്. ചോർച്ച പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ചോർച്ചയടച്ച് വാതക വിതരണം പുനരാരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് കെ.എസ്.പി.പി.എൽ. കമ്പനി അധികൃതർ പറയുന്നത്. മണ്ണിൽ എട്ടു മീറ്ററോളം താഴെയുള്ള വാതകം ഒഴിഞ്ഞ പൈപ്പ് ലൈനിൽ വെള്ളം നിറച്ചശേഷമേ ചോർച്ച പരിഹരിക്കാൻ കഴിയൂ.

പൈപ്പ് ലൈനിലുണ്ടായിരുന്ന പാചക വാതകം 12 കിലോമീറ്റർ അപ്പുറത്തേക്ക് തള്ളി നീക്കി. നെല്ലായി വയലൂരിലെ വാൽവ് തുറന്ന് വെള്ളം ഉയർന്ന മർദത്തിൽ പമ്പ് ചെയ്താണ് ഗ്യാസ് തള്ളി നീക്കിയിരുന്നത്. ഇത് വെള്ളിയാഴ്ച വെളുപ്പിന് പൂർത്തിയായി. മരത്താക്കര പുഴമ്പള്ളത്തെ വാൽവ് വഴി വെള്ളം പമ്പ് ചെയ്ത് ഗ്യാസ് പാലക്കാട് ഭാഗത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പാലക്കാട് വെച്ച് കണ്ടയ്നറുകളിൽ നിറയ്ക്കുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. എന്നാൽ കുതിരാൻ പ്രദേശത്തെ വാൽവിൽ മോട്ടറിന് ശക്തി കുറവായതിനാൽ പമ്പിങ് ഇടയ്ക്ക് നിർത്തേണ്ടി വരുന്നതായും അറിയുന്നു.

മണലിപ്പുഴയ്ക്ക് സമീപത്തെ മണലി - മടവാക്കര റോഡിലെ പൈപ്പിലെ ചോർച്ച വെള്ളിയാഴ്ചയും തുടരുകയാണ്. കൊച്ചി - സേലം പൈപ്പ് ലൈൻ അധികൃതർ ചോർച്ച പരിഹരിക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ്. പുതുക്കാട് അഗ്നിരക്ഷാസേനയും മുഴുവൻ സമയവും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ഈ ഭാഗത്ത് അഞ്ച് ലക്ഷം ലിറ്റർ എൽ.പി. ഗ്യാസ് പൈപ്പിലുണ്ടെന്നായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത കണക്ക്. ഭാരത് പെട്രോളിയം കോർപ്പറേഷൻ്റെ (ബി.പി‌.സി‌.എൽ.) പെട്രോൾ പൈപ്പ് ലൈനിൽ പണിക്കെത്തിയ തൊഴിലാളികൾ എട്ട് മീറ്റർ അപ്പുറത്തുള്ള കെ‌.എസ്‌.പി‌.പി‌.എൽ. കമ്പനിയുടെ ഗ്യാസ് പൈപ്പ് ലൈനിൽ ഡ്രില്ല് ഉപയോഗിച്ച് തുളച്ചതാേടെയാണ് ചോർച്ചയുണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം ഉണ്ടാക്കില്ലെന്ന് രമേശ് ചെന്നിത്തല; സംസ്ഥാന നേതാക്കൾക്ക് നിർദേശങ്ങൾ നൽകി ഹൈക്കമാൻഡ്
മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളും! പ്രഖ്യാപനത്തിൽ മുന്നിൽ യുഡിഎഫ്