മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം ഉണ്ടാക്കില്ലെന്ന് രമേശ് ചെന്നിത്തല; സംസ്ഥാന നേതാക്കൾക്ക് നിർദേശങ്ങൾ നൽകി ഹൈക്കമാൻഡ്

Published : Mar 21, 2026, 02:19 PM IST
Ramesh Chennithala

Synopsis

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ടാക്കില്ലെന്നും ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്നും രമേശ് ചെന്നിത്തല. യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. അതേസമയം, അതേസമയം, കേരളത്തിൽ കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുള്ളത്

ഹരിപ്പാട്: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം ഉണ്ടാക്കില്ലെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കും. യുഡിഎഫ് ജയിച്ച ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. 2021ൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തി കാട്ടിയിരുന്നില്ല. അതിൽ വിഷമം ഇല്ല. കുട്ടികളുടെ പരിപാടിയിൽ മുഖ്യമന്ത്രി ആകാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞത് അവരെ മോട്ടിവേറ്റ് ചെയ്യാനാണ്. കേരളത്തിലെ ജനങ്ങൾക്ക് തന്നെ വലിയ ഇഷ്ടം ആണെന്നും രമേശ് ചെന്നിത്തല ഹലോ വോട്ടറിനോട് പറഞ്ഞു.

അതേസമയം, കേരളത്തിൽ കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുള്ളത്. സീറ്റു തർക്കമുണ്ടാക്കിയ അനൈക്യത്തിൽ നേതൃത്വത്തിന് ആശങ്കയുണ്ട്. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് ഹൈക്കമാൻഡാണ്. പല എംപിമാർക്കും വിജയസാധ്യതയെന്ന റിപ്പോർട്ടുണ്ടായിരുന്നു. സംസ്ഥാന നേതൃത്വവും എംപിമാർ മത്സരിക്കേണ്ട എന്ന റിപ്പോർട്ട് നൽകി. അത് മാറ്റാൻ സംസ്ഥാന നേതാക്കളും ശുപാർശ ചെയ്തില്ല. മത്സരിക്കണമെന്ന ആഗ്രഹം പല വട്ടം കെ സുധാകരൻ എഐസിസിയെ അറിയിച്ചു. ഒരാൾക്ക് മാത്രമായി ഇളവ് നൽകാൻ കഴിയില്ലെന്ന് നേതാക്കൾ അറിയിച്ചു. രാഹുൽ ഗാന്ധിയോടൊപ്പം കാണാമെന്ന് സുധാകരനെ ഖർഗെ അറിയിച്ചിട്ടുണ്ട്.

തരൂരിന്‍റെ വിമർശനം

ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ തഴഞ്ഞതിൽ വിവാദം കടുക്കുകയാണ്. ഷമ മുഹമ്മദിന് പിന്നാലെ ശശി തരൂരും വനിതകളെ തഴഞ്ഞതിനെ വിമർശിച്ചു. വിജയസാധ്യത നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവർ എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്ന് തരൂർ പറഞ്ഞു. പ്രസ്താവന ഏറ്റുപിടിച്ച ബിജെപി കേരളത്തിലെ കോൺ​ഗ്രസ് വോട്ടെടുപ്പിന് മുൻപേ തന്നെ ഛിന്ന ഭിന്നമായെന്ന് വിമർശിച്ചു. സീറ്റ് കിട്ടാത്തതിന് പിന്നാലെ കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നിരന്തരം അവ​ഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി വക്താവ് ഷമ മുഹമ്മദ് ഇന്നലെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷമയുടെ വാദങ്ങളോട് യോജിച്ച് ശശി തരൂരും രം​ഗത്തെത്തുന്നത്. ജനസംഖ്യയിൽ പകുതിയും വനിതകളായിട്ടും 9.8 ശതമാനം മാത്രമേ വനിതാ സ്ഥാനാർത്ഥികൾ ഉള്ളൂവെന്നും, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവരുടെ കൂട്ടത്തിൽ താനില്ല, തീരുമാനം എടുക്കുന്നവർ എല്ലാ വസ്തുതകളും പരിശോധിക്കണമെന്നും നേതൃത്വത്തെ വിമർശിച്ച് ശശി തരൂർ പറയുന്നു. വനിതാ സംവരണം യാഥാർത്ഥ്യമാകുന്നതോടെ കഠിനാധ്വാനികളായ വനിതാ നേതാക്കൾക്ക് പരി​ഗണന കിട്ടുമെന്ന് കരുതുന്നതായും തരൂർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളും! പ്രഖ്യാപനത്തിൽ മുന്നിൽ യുഡിഎഫ്
ഇരിക്കൂര്‍, ഇളകാത്ത കോണ്‍ഗ്രസ് കോട്ട; ഇത്തവണ ജനവിധിയെ ഇക്കാര്യങ്ങള്‍ സ്വാധീനിക്കും