
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ അറസ്റ്റിൽ. വെളുത്തൂർ മനക്കൊടി സ്വദേശിയായ സുരേഷ് (60) ആണ് അറസ്റ്റിലായത്. ഒല്ലൂർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം കാലത്ത് പ്രതി വാഹനത്തിൽ ഇരുമ്പ്പൈപ്പ് നിറച്ച് പോവുകയായിരുന്നു. പെട്ടന്ന് ബ്രെയ്ക്ക് പിടിച്ചപ്പോൾ വാഹനത്തിന്‍റെ മുന്നിലുണ്ടായിരുന്ന ഇരുചക്രവാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍റെ മുകളിലേക്ക് ഇരുമ്പ് പൈപ്പുകൾ വീഴുകയായിരുന്നു. കുട്ടനെല്ലൂർ സ്വദേശിയായ ഷെറിനാണ് ജീവൻ നഷ്ടമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam