മാള ​ഗ്രാമപഞ്ചായത്ത് പൂർണമായും കണ്ടെയിൻമെന്റ് സോൺ; തൃശ്ശൂരിൽ ഇന്ന് 41 കൊവിഡ് കേസുകൾ

By Web TeamFirst Published Jul 26, 2020, 8:17 PM IST
Highlights

 കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ 1,9, 16 വാർഡുകൾ, വരവൂർ ഗ്രാമപഞ്ചായത്തിലെ 2,3,4 വാർഡുകൾ, പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയും കണ്ടെയിൻമെൻറ് സോണാക്കി.

തൃശ്ശൂർ:  മാള ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ 1,9, 16 വാർഡുകൾ, വരവൂർ ഗ്രാമപഞ്ചായത്തിലെ 2,3,4 വാർഡുകൾ, പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയും കണ്ടെയിൻമെൻറ് സോണാക്കി.

കൊവിഡ് വ്യാപന സാധ്യത കുറഞ്ഞതിനാൽ തൃശ്ശൂർ കോർപറേഷനിലെ 49ാം ഡിവിഷൻ മുഴുവനായും 36ാം ഡിവിഷനിലെ ഹൈറോഡിന് പടിഞ്ഞാറ് ഭാഗവും റൗണ്ട് സൗത്ത് ഭാഗവും എം.ഒ റോഡിന് കിഴക്ക് ഭാഗവും ഹൈറോഡ് പി.ഒ റോഡിന് വടക്കുഭാഗവും ഒഴിച്ചുള്ള പ്രദേശങ്ങളും കണ്ടെയിൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. കൂടാതെ, കുന്നംകുളം നഗരസഭയിലെ 12ാം ഡിവിഷൻ, വേളുക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, കാറളം ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകൾ, പൂമംഗലം ഗ്രാമപഞ്ചായത്തിലെ 2,3 വാർഡുകൾ, വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ്, ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയേയും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. നാല് ബിഎസ്എഫ് ജവാന്മാരും ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ‌ ഉൾപ്പെടുന്നു. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ ഇന്ന് രണ്ട് പേർ രോ​ഗബാധിതരാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിലെ രണ്ട് ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിൽ നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്.

click me!