തൃശ്ശൂരിലെ സാദാചര കൊലപാതകം: പത്തൊമ്പതാം ദിവസവും പ്രതികളെ പിടികൂടാനാവാതെ പൊലീസ്

Published : Mar 09, 2023, 08:00 AM IST
തൃശ്ശൂരിലെ സാദാചര കൊലപാതകം: പത്തൊമ്പതാം ദിവസവും പ്രതികളെ പിടികൂടാനാവാതെ പൊലീസ്

Synopsis

പ്രതികളുടെ മൊബൈൽ ഫോണുകൾ 22 മുതൽ സ്വിച്ച് ഓഫാണെന്ന് റൂറൽ എസ്പി വിശദീകരിക്കുമ്പോൾ കൊല്ലപ്പെട്ട സഹറിന്റെ സുഹൃത്തുക്കൾ അത് തള്ളുന്നു.

തൃശ്ശൂര്‍: തൃശൂരിലെ സദാചാര കൊലക്കേസിൽ  പത്തൊമ്പതാം ദിവസവും പ്രതികളെ പിടികൂടാതെ പൊലീസ്. സംഭവം നടന്നേ ശേഷം ഒളിവിൽ പോയ അഭിലാഷ്, വിജിത്ത്, വിഷ്ണു, ഡിനോണ്‍, ഗിന്‍ജു, അമീര്‍, രാഹുല്‍ എന്നീ പ്രതികളെക്കുറിച്ച് ഇനിയും അന്വേഷണ സംഘത്തിന് സൂചനയില്ല. ഇതിൽ രാഹുൽ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചിരുന്നു . പ്രതികളുടെ മൊബൈൽ ഫോണുകൾ 22 മുതൽ സ്വിച്ച് ഓഫാണെന്ന് റൂറൽ എസ്പി വിശദീകരിക്കുമ്പോൾ കൊല്ലപ്പെട്ട സഹറിന്റെ സുഹൃത്തുക്കൾ അത് തള്ളുന്നു. ഈ മാസം ആദ്യം വര പ്രതികളിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നെന്നാണ് സുഹൃത്തുക്കളുടെ വാദം. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ക്രൂരമായി തല്ലിച്ചത് കഴിഞ്ഞ 18നായിരുന്നു. ചൊവ്വാഴ്ചയാണ് സഹർ മരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്
'എനിക്കെതിരെ എല്ലാം തുടങ്ങിയത് മഞ്ജുവിന്റെ ആ പ്രസ്താവനയിൽ നിന്ന്'; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥയും സംഘവും ​ഗൂഢാലോചന നടത്തിയെന്ന് ദിലീപ്