അമേരിക്കൻ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നൊരു വിജയഗാഥ

Published : Nov 04, 2020, 09:30 PM IST
അമേരിക്കൻ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നൊരു   വിജയഗാഥ

Synopsis

അമേരിക്കൻ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ഒരു വിജയഗാഥ. കോളങ്ങാട്ടുകര സ്വദേശി പിജി നാരായണനാണ് മിനസോട്ട സംസ്ഥാനത്തെ ഈഡൻ പ്രറയറിസിറ്റി കൗൺസിലിൽ വിജയിച്ചത്. 

തൃശ്ശൂർ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ഒരു വിജയഗാഥ. കോളങ്ങാട്ടുകര സ്വദേശി പിജി നാരായണനാണ് മിനസോട്ട സംസ്ഥാനത്തെ ഈഡൻ പ്രറയറിസിറ്റി കൗൺസിലിൽ വിജയിച്ചത്. മിനസോട്ട കൗൺസിലിൽ അംഗമാവുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

പൊറക്കുടിഞ്ഞത്ത് മനയിലെ ഇളയ അംഗമായ കൈരളിക്ക് ഫോൺ താഴെ വയ്ക്കാൻ നേരമില്ല. സഹോദരൻ നാരായണന്റെ വിജയ വിവരം അറിഞ്ഞതുമുതൽ അഭിനന്ദനമറിയിച്ച് നിരവധി പേരാണ് വിളിക്കുന്നത്.

ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പതിനെട്ടാം വയസിലാണ് നാരായണൻ അമേരിക്കയിലേക്ക് പോയത്. കമ്മ്യൂണിറ്റി കോളേജുകളിൽ നിന്ന് ബിരുദവും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടി. മെഷീൻ ലേണിങ് ഡേറ്റ അനലിറ്റിക്സ് കമ്പനിയുടെ സ്ഥാപകനാണ്.

2018 ലാണ് ആദ്യമായി നാരായണൻ കൗൺസിലിലേക്ക് ജയിച്ചത്. അന്ന് ഒരും അംഗം മരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്..രണ്ട് വർഷം മുൻപാണ് അവസാനം  നാട്ടിലെത്തിയത്. ഇനിയെത്തുമ്പോൾ ഗംഭീര സ്വീകരണം നൽകാനൊരുങ്ങുകയാണ് കുടുംബം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു